‘സ്ത്രീയായതിന്റെ പേരിൽ എങ്ങും നിന്നും മാറ്റി നിർത്തിയിട്ടില്ല..’ – തുറന്നുപറഞ്ഞ് നടി പ്രിയങ്ക നായർ
മലയാളം, തമിഴ് സിനിമ മേഖലകളിൽ ഒരുപോലെ അഭിനയിക്കുന്ന താരമാണ് നടി പ്രിയങ്ക നായർ. വെയിൽ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്ന താരമാണ് പ്രിയങ്ക. സുരേഷ് ഗോപി നായകനായി എത്തിയ കിച്ചാമണി എം.ബി.എ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്.
ഇവിടം സ്വർഗ്ഗമാണ്, കുമ്പസാരം, പൊട്ടാസ് ബോംബ്, വെളിപാടിന്റെ പുസ്തകം തുടങ്ങി നിരവധി മലയാളം സിനിമകളിൽ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ മസ്കാണ് താരത്തിന്റെ അവസാന മലയാള ചിത്രം. ജോഷുവ എന്ന ചിത്രത്തത്തിലാണ് ലോക്ക് ഡൗണിന് മുമ്പ് താരം അഭിനയിച്ചുകൊണ്ടിരുന്നത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നിരിക്കുകയാണ്. ‘ഒരു സ്ത്രീയായതിന്റെ പേരിൽ എങ്ങുംനിന്നും തന്നെ മാറ്റി നിർത്തിയിട്ടില്ലായെന്നും പ്രൊഫഷനിൽ യാതൊരു മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലായെന്നും പ്രിയങ്ക പറഞ്ഞു. രണ്ട് ഭാഷകളിൽ നിന്നും(തമിഴ്, മലയാളം) ശക്തമായ കഥാപാത്രങ്ങൾ വലിയ സംവിധായകർ നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു.
താൻ വർക്ക് ചെയ്ത എല്ലാ സിനിമകളിലും നിന്ന് ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. വരുന്നു തന്റെ ജോലി ചെയ്യുന്നു പോകുന്നു.. കംഫോർട്ട് ആയിട്ടുള്ള ടീമുകൾക്ക് ഒപ്പം മാത്രമേ അഭിനയിക്കാറുള്ളു. താൻ ഒരു തരത്തിലും ഒരു പ്രോബ്ലം മേക്കർ അല്ലായെന്നും പ്രിയങ്ക അഭിമുഖത്തിൽ വെളിപ്പെടുത്തി. പഠിക്കുമ്പോൾ തന്നെ ടെലിവിഷൻ സീരിയലുകളിലും മറ്റും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.
വിവാഹതിയായി ഒരു മകനുണ്ടെങ്കിലും ഭർത്താവുമായി ബന്ധം പിരിഞ്ഞു താമസിക്കുകയാണ് താരം. 2012ൽ ആയിരുന്നു പ്രിയങ്ക വിവാഹിതയായത്. തമിഴ് സിനിമ സംവിധായകൻ ലോറൻസ് റാമിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. ഉമക്കുയിൽ, മേഘം, ആകാശദൂത് എന്നീ സീരിയലുകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.