‘പെണ്ണാണ്.. സ്മാർട്ടാണ്.. ക്യൂട്ട് ആണ്..’ – ധന്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് ജസ്‌ല മാടശ്ശേരിയുടെ കുറിപ്പ്

‘പെണ്ണാണ്.. സ്മാർട്ടാണ്.. ക്യൂട്ട് ആണ്..’ – ധന്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് ജസ്‌ല മാടശ്ശേരിയുടെ കുറിപ്പ്

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പേരാണ് ടിക്ക് ടോക്ക് താരം ധന്യ രാജേഷ്. ‘ഹെലൻ ഓഫ് സ്പാർട്ട’ ടിക്ക് ടോക്കുള്ളവർ ആളെ മനസ്സിലാവൂ. ആ പേരിലാണ് ധന്യ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ധന്യയുടെ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. ഓൺ വോയിസ് വീഡിയോസ് ചെയ്യുന്ന ആളുകൂടിയാണ് ധന്യ.

ടിക്ക് ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്യുന്ന അർജ്ജുനെതിരെ വീഡിയോ ചെയ്യുകയും പിന്നീട് അർജ്ജുൻ ധന്യയെ തന്നെ റോസ്റ്റ് ചെയ്യുന്ന വിഡിയോയുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. അർജ്ജുനന്റെ റോസ്റ്റിംഗ് വീഡിയോക്ക് ശേഷം നിരവധി സൈബർ അക്രമങ്ങൾക്ക് ധന്യ നേരിടേണ്ടി വന്നു. പല പേരുകളിൽ ധന്യ ആളുകൾ കളിയാക്കി വിളിച്ചു.

ഇവൾ അഹങ്കാരിയാണെന്നും ജാഡ ഉള്ളവളാണെന്നുമൊക്കെ നിരവധി പേർ പറഞ്ഞ ശേഷമാണ് അർജ്ജുൻ അത്തരത്തിൽ ഒരു റോസ്റ്റിംഗ് പണി കൊടുത്തത്. അർജ്ജുന്റെ ഫാൻസ്‌ മോശം രീതിയിൽ കമന്റുകൾ ഇടാറുണ്ടെന്നും അതിൽ ചിലതിനൊക്കെ അതെ നാണയത്തിൽ മറുപടി നൽക്കാറുണ്ടെന്നും ധന്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴിതാ ധന്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സാമൂഹിക പ്രവർത്തകയും ബിഗ് ബോസ് താരം കൂടിയായ ജസ്‌ല മാടശ്ശേരി. ചില വാക്കുകൾ ധന്യ ഉപയോഗിക്കുമ്പോൾ മാത്രം അത് വലിയ വിഷയമാകുന്നുവെന്ന് ജസ്‌ല ചോദിക്കുന്നു. ‘അവൾ പെണ്ണാണ്.. സ്മാർട്ടാണ്.. ക്യൂട്ട് ആണ്.. പൊതുബാധ വിഴുപ്പുകളോട് നടുവിരൽ കാണിച്ച മിടുക്കിയാണ്..’ ജസ്‌ല എഴുതി.

ആണുങ്ങൾക്ക് മാത്രം തീറെഴുതിയ വാക്കുകൾ ഏതെല്ലാമാണ്..? ഒരു പെൺ അതൊക്കെ വിളിക്കുമ്പോൾ അവൾ കുടുംബത്തിൽ പിറക്കാത്തവളും വേഷ്യയുമാകുന്നതിന്റെ രാഷ്ട്രീയമെന്താണെന്ന് ജസ്‌ല കുറിച്ചു. ധന്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആദ്യമായി രംഗത്ത് വരുന്ന സെലിബ്രിറ്റിയാണ് ജസ്‌ല മാടശ്ശേരി. ധന്യയെ സപ്പോർട്ട് ചെയ്ത പോസ്റ്റ് ഇട്ട ജസ്‌ലയുടെ പോസ്റ്റിന് താഴെയും നിരവധി കമന്റുകൾ വരുന്നുണ്ട്.

CATEGORIES
TAGS