ലാലേട്ടൻ ഇഷ്ട നായകനെങ്കിൽ ഹൃദയം കീഴടക്കിയ നായികയാര് ?? മനസ് തുറന്ന് കല്യാണി പ്രിയദർശൻ
താരപുത്രികളില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്യാണി പ്രിയദര്‍ശന്‍. അമ്മയെ പ്പോലെ സുന്ദരി തന്നെയാണ് മകളും . അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം ബോക്‌സ് ഓഫിസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. തെലുങ്കില്‍ അഭിനയിച്ചതിന് പിന്നാലെ താരം തമിഴിലും തിളങ്ങിയിരുന്നു.
ഇപ്പോഴിതാ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കല്യാണി. മോഹന്‍ലാല്‍ നായകനായി എത്തി അച്ഛന്റെ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് പിന്നാലെ താരം വിനീത് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയത്തിലും നായികയായി എത്തുന്നത് കല്യാണി ആണ്. കല്യാണിയുടെ ഇഷ്ടനായകന്‍ മോഹന്‍ലാലാണ് എന്ന് താരപുത്രി തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇഷ്ടപ്പെട്ട നടിയേയും താരം വെളിപ്പെടുത്തുകയാണ്. മഞ്ജു വാര്യര്‍, സായ് പല്ലവി, ആലിയ ഭട്ട് ശോഭന, പാര്‍വതി, നസ്രിയ നസീം, തുടങ്ങിയവരെയാണ് കല്യാണിയ്ക്ക് ഏറെ ഇഷ്ടമുള്ള നായികമാര്‍.
താരത്തിന്റെ പുതിയ ചിത്രത്തില്‍ ശോഭനയ്ക്കും ഉര്‍വശിയും അഭിനയിക്കുന്നുണ്ട്. ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.