മോഹൻലാലിൻറെ മക്കൾക്ക് അഭിനയമല്ല ഇഷ്ടം..!! ഇഷ്ടം തുറന്ന് പറഞ്ഞ് താരപുത്രി

മോഹന്‍ലാലിന്റെ കുടുംബത്തില്‍ പുതിയൊരു സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. സാധാരണ താരകുടുംബത്തില്‍ നിന്ന് മക്കള്‍ സിനിമയിലേക്ക് വരുന്നത് പുതിയ കാര്യമല്ല. മകന്‍ പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന വിസ്മയയുടെ വരവിനാണ്.

ഇപ്പോഴിതാ അഭിനയമല്ല തനിക്കിഷ്ടം വരയും എഴുത്തുമാണെന്ന് താരപുത്രി തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പുതിയ പുസ്തകത്തിന്റെ വിശേഷം താരം തന്നെ പങ്കുവച്ചിരിക്കുകയാണ്. ഗ്രയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് ബുക്കിന്റെ പേര്.

സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത വിസ്മയയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ആകാംക്ഷയാണ്. താരത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് ശ്രദ്ദേയമാകാറുണ്ട്. സഹോദരന്‍ പ്രണവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ല.

താരകുടുംബത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പതിവ്. അതുപോലെ തന്നെ വിസ്മയയുടെ സന്തോഷ വാര്‍ത്തയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു.

CATEGORIES
TAGS

COMMENTS