സിനിമയെ എപ്പോഴും മിസ്സ് ചെയ്യാറുണ്ട്..!! 18 വർഷം എവിടെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് അമ്പിളി

മലയാളത്തിലെ ഒട്ടനവധി സിനിമകളില്‍ ബാല താരമായി എത്തി പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് അമ്പിളിയുടേത്. മീനത്തില്‍ താലികെട്ടിലെ ഓമനക്കുട്ടന്റയെ വീപ്പക്കുറ്റി അനിയത്തി എന്നു പറഞ്ഞാല്‍ ആരാധകര്‍ക്ക് മനസിലാക്കാന്‍ കുറച്ചുകൂടി എളുപ്പമായിരിക്കും.

സൂപ്പര്‍ സ്റ്റാറുകളുടെ മകളായി വാത്സല്യം, ആര്യന്‍, മിന്നാരം, മിഥുനം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അമ്പിളി ഭാഗമായിട്ടുണ്ട്. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാനണ് താരം അഭിനയരംഗത്ത് നിന്ന് അപ്രത്യക്ഷയായത്. രണ്ടാംഭാവം എന്ന സിനിമയിലാണ് താരം ഏറ്റവും അവസാനം അഭിനയിച്ചത്.

ഇപ്പോഴിതാ 18 വര്‍ഷങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയ അമ്പിളി എവിടെയാണെന്ന് കണ്ട് പിടിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ശേഷം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് താരം പ്രത്യേക അഭിമുഖവും നല്‍കി.

സിനിമ ഇപ്പോഴും വല്ലാതെ മിസ് ചെയ്യാറുണ്ടെന്നും തനിക്ക് ജീവിതത്തില്‍ ലഭിച്ച ഭാഗ്യമുള്ള കാലഘട്ടമായാണ് അഭിനയത്തെ കാണുന്നതെന്നും അമ്പിളി അഭിമുഖത്തില്‍ പറഞ്ഞു. താരം ഇപ്പോള്‍ അഡ്വക്കേറ്റ് ആണ്.

CATEGORIES
TAGS

COMMENTS