രണ്ട് വർഷത്തെ പ്രണയം, വിവാഹം താമസിയാതെ..!! മനസ് തുറന്ന് സൗഭാഗ്യ

രണ്ട് വർഷത്തെ പ്രണയം, വിവാഹം താമസിയാതെ..!! മനസ് തുറന്ന് സൗഭാഗ്യ

ഡബ്സ്മാഷിലൂടെയും ടിക്ടോക്കിലൂടെയും ആരാധകരെ കൈയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരകല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ നല്ലൊരു അഭിനേത്രിക്കൊപ്പം മികച്ച ഒരു നര്‍ത്തകി കൂടെയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ താരത്തിന്റെ വീഡിയോകളും ടികിടോക്കും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ പ്രകടനമെല്ലാം സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ വാര്‍ത്തകളാണ്. അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം ചെയ്യുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മനോഹരമായ ദീപാലങ്കാരങ്ങളുടെ ഇടയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രം ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പ്രണയത്തിന് സൂചന നല്‍കിയിരുന്നു. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലാണ്. വിവാം എന്നാണെന്ന് ഔദ്യോഗിതമായി അറിയിച്ചിട്ടില്ല.

അര്‍ജുന്‍ തന്റെ ആരാണെന്ന് ഒഫീഷ്യല്‍ ആയിട്ട് വെളിപ്പെടുത്താമെന്ന് സൗഭാഗ്യ അഭിമുഖത്തില്‍ ഒരിക്കല്‍ അറിയിച്ചിരുന്നു. മാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും ഒരിക്കലും ജാഡയോ അഹങ്കാരമോ കൊണ്ട് പറയുന്നതല്ലെന്നും സൗഭ്യാഗ്യ അഭിമുഖത്തില്‍ പറയാറുണ്ട്.

നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ രാജാറാം ആണ് സൗഭാഗ്യയുടെ പിതാവ്. ഭാര്യ താര കല്ല്യാണുമൊത്തും നൃത്ത വേദികളിലും സജീവമായിരുന്ന രാജാറാം.

CATEGORIES
TAGS

COMMENTS