പ്രസാദം തന്നിട്ട് തിരുമേനി പറയുവാ ഹാപ്പി ക്രിസ്മസ്..!! അശ്വതിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അവതാരകയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായ താരത്തിന് ആരാധകരെ കൈയ്യിലെടുക്കാന്‍ ഒരു പ്രത്യേക കഴിവാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരത്തിന്റെ പോസ്റ്റുകളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പുതിയ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിവാഹശേഷമാണ് താരം കലാമേഖലയിലേക്ക് വന്നത്. കുഞ്ഞിന്റെയും കരിയറിലെയും വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ക്രിസ്മസ് സ്‌പെഷ്യല്‍ ആയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഉണ്ണീശോയുടെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തിലെത്തിയ തനിക്ക് പൂജാരി തന്ന ആശംസയാണ് താരം രസകരമായി പോസ്റ്റ് ചെയ്തത്. പ്രസാദം തന്ന ശേഷം അദ്ദേഹം ഹാപ്പി ക്രിസ്മസ് എന്നു പറഞ്ഞുവെന്നും താരം കുറിച്ചു.
രസകരമായ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മലയാളസിനിമയിലേ നിരവധി പേരായിരുന്നു സോഷ്യല്‍ മീഡിയയില്‍ രസകരമായ പോസ്റ്റുകള്‍ ക്രിസമസ് ദിനത്തില്‍ പങ്കുവച്ചത്. സാന്റ തൊപ്പിയണിഞ്ഞ അശ്വതിയുടെ ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.