പത്മരാജനാകാൻ യോഗ്യത പൃഥ്വിരാജിന്..!! കാരണം പറഞ്ഞ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പത്മരാജനാകാൻ യോഗ്യത പൃഥ്വിരാജിന്..!! കാരണം പറഞ്ഞ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശക്തമായ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ തീര്‍ത്ത മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധാനകനാണ്
പത്മരാജന്‍. അദ്ദേഹത്തെ ക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ വാചാലരാകാത്ത സിനിമാ പ്രേമികള്‍ ഉണ്ടാകില്ല.

നിരവധി ബയോപിക്കുകള്‍ ഇറങ്ങുന്ന ഇന്ത്യന്‍ സിനിമയില്‍ പത്മരാജനെ ക്കുറിച്ചൊരു സിനിമയെടുത്താല്‍ ആരെയായിരിക്കും അഭിനയിപ്പിക്കുക എന്ന ചോദിച്ചാല്‍ ഹരീഷ് പേരടിയ്ക്ക് പറയാന്‍ ഒരു ഉത്തരമുണ്ട്.

സോഷ്യല്‍മീഡിയില്‍ സാമുകാലിക പ്രസക്തിയുള്ള പല കാര്യങ്ങളിലും വ്യക്തമായ നിലപാട് അറിയിക്കുന്ന താരമാണ് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ എല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം എഴുതിയ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പത്മരാജനാകാന്‍ ഏറ്റവും യോഗ്യന്‍ പൃഥ്വിരാജ് ആണെന്നാണ്അദ്ദേഹം പറയുന്നത്.

പത്മരാജന്‍ സാറുമായുള്ള പൃഥ്വിരാജിന്റെ മുഖഛായയാണ് തന്നെ ഈ എഴുത്ത് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹ കുറിപ്പില്‍ പറഞ്ഞു. പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത് എന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS

COMMENTS