എല്ലാവരും കണ്ടു, പക്ഷേ എനിക്ക് കാണാൻ സാധിച്ചില്ല..!! നിരാശ വെളിപ്പെടുത്തി മോദി

എല്ലാവരും കണ്ടു, പക്ഷേ എനിക്ക് കാണാൻ സാധിച്ചില്ല..!! നിരാശ വെളിപ്പെടുത്തി മോദി

പൂര്‍ണവലയ സൂര്യഗ്രഹണം ഇന്ന് ഒരുപക്ഷേ എല്ലാവരും കണ്ടു കാണും. നൂറ്റാണ്ടില്‍ അപൂര്‍വമായി മാത്രം കാണുന്ന പ്രതിഭാസമായിരുന്നു ഇന്ന് എല്ലാവര്‍ക്കും കാണാൻ സാധ്യമായത്. ഈ പ്രതിഭാസം കാണാന്‍ കാത്തിരുന്നവര്‍ക്ക് ജീവിതത്തില്‍ ലഭിച്ച അപൂര്‍വ്വ ഭാഗ്യമാണിത്. എന്നാൽ ഒരാൾക്ക് മാത്രം അത് കാണാൻ സാധിച്ചില്ല. ആരാണെന്നല്ലേ??

വലയസൂര്യഗ്രഹണം കാണാനാകാത്തതിന്റെ നിരാശ പങ്കുവയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി തന്റെ നിരാശ ജനങ്ങള്‍ക്ക് വേണ്ടി പങ്കുവച്ചത്. മേഘ മൂടല്‍മഞ്ഞ് കാരണം ആണ് തനിക്ക് സൂര്യഗ്രഹണം കാണാന്‍ സാധിക്കാതിരുന്നത് എന്നും പക്ഷം മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ അറിയുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡ് ചെറുകുന്നിലാണ് സൂര്യഗ്രഹണം എന്നും കൂടുതല്‍ സാധ്യമായത്. കോഴിക്കോട്ടെ വലയസൂര്യഗ്രഹണം താന്‍ ലൈവ് സ്ട്രീമിലൂടെ കൃത്യമായും വ്യക്തമായും കണ്ടെന്നും, ആ സന്തോഷം പങ്കുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം താന്‍ വാനനിരീക്ഷകരുമായി വിദഗ്ധമായി ചര്‍ച്ച ചെയ്ത് വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ പഠിച്ചിരുന്നുവെന്നും അദ്ദേഹം എഴുതി.

CATEGORIES
TAGS

COMMENTS