നേരിട്ട് കാണണം ഒരുമിച്ചൊരു ഫോട്ടോ എടുക്കണം..!! ട്വിസ്റ്റുകൾ നിറഞ്ഞ പ്രണയകഥ പറഞ്ഞ് ശിഖയും ഫൈസലും

നേരിട്ട് കാണണം ഒരുമിച്ചൊരു ഫോട്ടോ എടുക്കണം..!! ട്വിസ്റ്റുകൾ നിറഞ്ഞ പ്രണയകഥ പറഞ്ഞ് ശിഖയും ഫൈസലും

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശിഖ പ്രഭാകര്‍. മലയാളത്തിലെ ഒരുപിടി നല്ല ഗാനങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. താരം വിവാഹിതയായത് കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു. ഗായകനും സംഗീത സംവിധായകനുമായ ഫൈസല്‍ റാസിയെ താരം വിവാഹം ചെയ്തതത്.

ശിഖ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ആരാധന ഉണ്ടായിരുന്നു എന്ന് ഫൈസല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശിഖയെ നേരില്‍ കാണാനുള്ള ആഗ്രഹത്താല്‍ ഒരിക്കല്‍ തൃശ്ശൂരിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വരെ പോയിരുന്നുവെന്നും ആദ്യമായി ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടെന്നും പക്ഷെ ശിഖയ്ക്ക് ഓര്‍മകാണില്ലെന്നും താരം പറഞ്ഞു.

‘പൂമരം’ എന്ന ചിത്രത്തിലെ ‘ ഞാനും ഞാനുമെന്റാളും….’ എന്നു തുടങ്ങുന്ന സൂപ്പര്‍ഗാനത്തിന് സംഗീതം പകര്‍ന്ന് ആലപിച്ചത് ഫൈസല്‍ റാസി ആണ്. ഇരുവീട്ടുകാരുടേയും സമ്മതപ്രകാരമാണ് വിവാഹം നടന്നത്. ഇരുവരുടേയും അഞ്ച് വര്‍ഷത്തെ പ്രണയമാണ് പൂര്‍ണതയില്‍ എത്തിയത്.

ഹിന്ദു ബ്രൈഡിനെ പോലെ ഒരുങ്ങിയ ശിഖയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷം ഒരുക്കിയ റിസപ്ക്ഷിനില്‍ താരം മുസ്ലിം രീതിയിലുള്ള വേഷമായിരുന്നു ധരിച്ചത്.

CATEGORIES
TAGS

COMMENTS