ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലാത്ത കീരിക്കാടൻ ജോസ് ആദ്യമായി കടം ചോദിച്ചു – കുറിപ്പ് വൈറൽ

ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലാത്ത കീരിക്കാടൻ ജോസ് ആദ്യമായി കടം ചോദിച്ചു – കുറിപ്പ് വൈറൽ

കീരിക്കാടൻ ജോസിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല . താരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളെല്ലാം വ്യാജമാണെന്ന് പിന്നീട് സോഷ്യൽ മീഡിയയിലൂടെ തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകനായ എബ്രഹാം മാത്യു സോഷ്യൽ മീഡിയ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

തമിഴ്, തെലുങ്ക്, മലയാളം നൂറ്റമ്പതിൽപരം സിനിമകളിൽ മോഹൻരാജ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സ്വന്തം പേരിനെക്കാൾ പ്രശസ്തമായ കഥാപാത്രത്തിന്റെ പേരുണ്ട്കൂടെ. ആത്മാഭിമാനിയാണ് മോഹൻ രാജ്. ആരോടും സഹായം ചോദിക്കാത്തെ പ്രകൃതമാണ്. അഭിനയ ജീവിതം കൊണ്ട് മെച്ചപ്പെട്ട സാമ്പത്തിക നിലയിലുമാണ്.

ഭാര്യയും രണ്ട് പെൺമക്കൾ അദ്ദേഹത്തിന് ഉണ്ട്. അവർ ഇടയ്ക്ക് വന്നുപോകും. ആരോടും കടം ചോദിക്കാത്ത വ്യക്തിയാണ് പുള്ളി. അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ പഴയ കാലങ്ങൾ ഓർമ്മിക്കുകയും ആ ദിവസങ്ങൾ തിരികെ ലഭിച്ചാൽ എന്ത് സന്തോഷമായിരിക്കും എന്ന് പറയുകയും ചെയ്തു. ആ പഴയ കാലം കടം തരുമോ എന്ന് ചോദിക്കുകയും ചെയ്തു എന്നും എബ്രഹാം മാത്യു സോഷ്യൽ മീഡിയ കുറിപ്പിൽ എഴുതി.

CATEGORIES
TAGS

COMMENTS