‘നീ അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ചവളാണെന്ന് അന്ന് അദ്ദേഹം പറഞ്ഞത്..’ – മഞ്ജു വാര്യരെ കുറിച്ച് ലോഹിതദാസ് പറഞ്ഞത്!!
മലയാളത്തിന്റെ സ്വന്തം അഭിനയത്രി, ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടി മഞ്ജു വാര്യർ. സാക്ഷ്യം എന്ന സുരേഷ് ഗോപി നായകനായി അഭിനയിച്ച ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ദിലീപിന്റെ നായികയായി പതിനെട്ടാം വയസ്സിൽ സല്ലാപത്തിൽ അഭിനയിക്കുകയും ചെയ്തു. നായികയായി അഭിനയിച്ച ആദ്യ പടത്തിൽ തന്നെ ഗംഭീരപ്രകടനമാണ് മഞ്ജു കാഴ്ചവച്ചത്.
ആ ഒറ്റ സിനിമയിലൂടെ ഒരുപാട് സംവിധായകൻ മഞ്ജു വാര്യരെ തേടിയെത്തി. 35-ൽ അധികം സിനിമയിൽ മഞ്ജു ഇതിനോടകം അഭിനയിച്ചു. മഞ്ജു വാര്യരെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് പറഞ്ഞ വാക്കുകൾ സിബി മലയിൽ ഓർത്തെടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
‘മഞ്ജുവിനെ കുറിച്ച് പറയുകായാണേൽ ഒരു അപൂർവ്വമായ സിദ്ധിയാണ്. എനിക്ക് ഓർമ്മയുണ്ട് സല്ലാപം എന്ന ചിത്രത്തിന്റെ ഡബ്ബിങ് ഞാനാണ് നോക്കിയത്. ലോഹി എന്നോട് പറഞ്ഞു ‘അവര് പുതിയ നടിയാണ് ഒന്ന് അറ്റൻഡ് ചെയ്യുമോയെന്ന് ചോദിച്ചു..’ മഞ്ജു ഇല്ലായിരുന്നു.. അവർ ഷൂട്ടിങിലായിരുന്നു.. ഡബ്ബിങ് കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ അത്ഭുതപ്പെട്ടു എന്തൊരു അഭിനയസിദ്ധിയാണ് ഈ കുട്ടിക്ക്.
ശ്രീജ ആയിരുന്ന ഡബ്ബ് ചെയ്തിരുന്നത്. ഒറിജിനൽ ഷൂട്ട് ചെയ്തത് കേട്ടപ്പോൾ ഞാൻ ചോദിച്ചു.. ‘എന്തിനാണ് നിങ്ങൾ വേറെയൊരു ആളെ വച്ച് ഡബ് ചെയ്യിപ്പിച്ചത് ആ കുട്ടി നന്നായി പറഞ്ഞിട്ടുണ്ടല്ലോ.. അതെ സമയക്കുറവ് കാരണമാണെന്ന് അവർ പറഞ്ഞു. പിന്നീട് സല്ലാപത്തിന്റെ 100 ദിവസത്തെ ആഘോഷപരിപാടിയിൽ ലോഹിയും ഞാനും മഞ്ജുവും കൂടി നിൽക്കുന്ന സമയത്ത്, ലോഹി മഞ്ജുവിന്റെ അടുത്ത് പറഞ്ഞു.
നീ അഭിനയിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപെട്ട പെൺകുട്ടിയാണ്. ശരിക്കും അത് വാസ്തവമാണ്.. അങ്ങനെ ചില സൃഷ്ടികളുണ്ട്, പ്രതേക ചില ദൗത്യത്തിനായി സൃഷ്ടിക്കപ്പെട്ടത്. ഇതാണ് മഞ്ജുവിന്റെ ദൗത്യം. ലോഹിയുടെ ആ ദീർഘവീക്ഷണത്തിന്റെ തുടർച്ചയാണ് ഞാൻ പലപ്പോഴും മഞ്ജുവിൽ കാണുന്നത്. അഭിനയം എന്നത് ദൈവത്തിന്റെ വരദാനം പോലെ ലഭിച്ച ഒരു കുട്ടിയാണ് മഞ്ജു..’ സിബി മലയിൽ പറഞ്ഞു.