നാല് വർഷങ്ങൾക്ക് ശേഷം ഇഷ്ടപ്പെട്ട ലോകത്തേക്ക് തിരിച്ചെത്തി..!! സന്തോഷ വാർത്ത പങ്കുവച്ച് സുചിത്ര നായർ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വാനമ്പാടിയിലെ പത്മിനി. വില്ലന്‍ വേഷത്തിലൂടെ താരം അഭിനയമികവ് ആരാധകരെ തെളിയിച്ചു കഴിഞ്ഞു. താരത്തിന്റെ യഥാര്‍ത്ഥ പേര് സുചിത്രാനായര്‍ എന്നാണ്. പത്മിനി എന്ന പേര് പറഞ്ഞാലെ മലയാളികള്‍ക്ക് പെട്ടന്ന് മനസിലാകു.
കാരണം ആ കഥാപാത്രത്തെ അത്രയേറെ മികവോടെയാണ് സുചിത്ര അഭിനയിച്ച് ഫലിപ്പിച്ചത്. പുരാണ സീരിയലുകളിലെ കഥാപാത്രത്തിലൂടെയാണ് താരത്തെ ആരാധകര്‍ ശ്രദ്ദിച്ചു തുടങ്ങിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ സ്വപ്നം വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്ന് സുചിത്ര പറയുകയാണ്.
നാല് വര്‍ഷങ്ങള്‍ക്കുശേഷം തന്റേതായ ലോകത്തേക്ക് തിരിച്ചെത്തിയെന്നാണ് താരം കുറിപ്പില്‍ പറയുന്നത്. അഭിനയത്തെ പോലെ താരം സ്നേഹിക്കുന്ന നൃത്തത്തെ ക്കുറിച്ചാണ് പറയുന്നത്. നൃത്തവിദ്യാലയം തുടങണം എന്നത് വലിയ മോഹമാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സീരിയലിലെ തിരക്കുകള്‍ കാരണം നാലു വര്‍ഷമായി നൃത്തപഠനം മുടക്കിയിട്ട്. അതു വീണ്ടും പൊടിതട്ടി എടുത്ത് സജീവമാകാനാണ് താരത്തിന്റെ തീരുമാനം. നിരവധി പേരാണ് താരത്തിന്റെ ആശംസകള്‍ അറിയിക്കുന്നത്.