അനാർക്കലിയിലെ നായികയുടെ മുഖത്ത് വലിയ മുറിപ്പാടുകൾ, കാരണം എന്തെന്ന് അറിയാതെ ആരാധകർ..!!

അനാർക്കലിയിലെ നായികയുടെ മുഖത്ത് വലിയ മുറിപ്പാടുകൾ, കാരണം എന്തെന്ന് അറിയാതെ ആരാധകർ..!!

പൃഥ്വിരാജ് നായകനായി എത്തിയ അനാർക്കലി എന്ന സിനിമയിൽ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടിയാണ് പ്രിയാൽ ഗോർ. പഞ്ചാബി, തെലുങ്ക് സിനിമകളിൽ അഭിനയിച്ച പ്രിയാൽ മലയാളത്തിൽ ആകെ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. 2015ൽ പുറത്തിറങ്ങിയ അനാർക്കലി ഗംഭീരഭിപ്രായം നേടിയ സിനിമയാണ്.

ഇപ്പോഴിതാ താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകർക്ക് ഇടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുന്നത്. പ്രിയാൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ മുഖത്ത് ഒരു വലിയ മുറിപ്പാട് കാണുന്നുണ്ട്. എന്ത് പറ്റിയതാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ താരം കഴിഞ്ഞ രണ്ടു മാസമായി അനുഭവിച്ച് വന്നിരുന്ന വേദനയെ പറ്റി പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

‘ജീവിതം എന്ന് പറയുന്നത് അപ്രതീക്ഷിതമായ സംഭവിക്കുന്ന ചില സംഭവങ്ങളെ അതിജീവിച്ച് ഒരു ചെറുപുഞ്ചിരിയോട് നേരിട്ട് മുന്നോട്ട് സഞ്ചരിക്കുക എന്നതാണ്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഞാൻ കണ്ട പലതും അത്തരത്തിൽ ഉള്ളതായിരുന്നു. അതിനു ശേഷമുള്ള ഞാനാണിത്. എല്ലാവർക്കും ജീവിതത്തിൽ മുറിപ്പാടുകൾ ഉണ്ടാകും, ഇത് എന്റേതാണ്. സന്തോഷത്തോടെ ഞാനിത് ചേർത്തുപിടിക്കുന്നു..’ പ്രിയാൽ ഇൻസ്റ്റയിൽ കുറിച്ചു.

എന്നാൽ എങ്ങനെയാണ് മുറിവ് പറ്റിയതെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകർ ഇടയിൽ പലസംശയങ്ങൾ വരുന്നുണ്ട്. എന്തായാലും താരം തന്നെ അത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

CATEGORIES
TAGS

COMMENTS