നയൻതാരയുടെ ലുക്കിൽ അനിഖ..!! ആരാധകരെ ഞെട്ടിച്ച കിടിലം ഫോട്ടോഷൂട്ടുമായി താരം

മലയാളി പ്രേക്ഷകരുടെ മനംനിറച്ച നടിയാണ് അനിഖ സുരേന്ദ്രൻ. കുട്ടി അനിഖയായി വന്ന് ഇപ്പോൾ നായികാ റോളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വാർത്തകൾ അറിയാൻ ആരാധകർ ഏറെയാണ്. ഈ അടുത്ത ദിവസം നടന്ന ഒരു ഫോട്ടോഷൂട്ട് ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ബേബി അനിഖയായി വന്ന കുട്ടി ഇപ്പോൾ സാരീയുടത്ത് ഗംഭീരലുക്കിലാണ് എത്തിയിരിക്കുന്നത്. നയൻതാരയുടെ രൂപസാദൃശ്യം തോന്നിക്കുന്ന രീതിയിലുള്ള ഫോടോസിന് നിരവധി കമന്റുകളാണ് വരുന്നത്. സിനിമയിൽ നായികയായി വരാറായി, നയൻതാരയുടെ ലുക്കുണ്ട് തുടങ്ങിയ നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വന്നിട്ടുണ്ട്.

മലയാളത്തിൽ മമ്മൂട്ടിയുടേയും മോഹൻലാലിൻറെ കൂടെ അഭിനയിച്ച അനിഖ തമിഴിലും അഭിനയിച്ചിട്ടുണ്ട്. അജിത് നായകനായ യെന്നൈ അറിന്താൾ എന്ന സിനിമയിൽ അജിത്തിന്റെ മകളായി അഭിനയിച്ച് തമിഴ് പ്രേക്ഷരുടെ മനസ്സിലും ഇടംപിടിച്ചു.

2010 ൽ ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലാണ് അനിഖ ആദ്യമായി അഭിനയിച്ചത്. തുടർന്ന് പത്തിലേറെ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നായികയായി ചുവടുമാറ്റത്തിനുള്ള മുന്നോടിയാണ്.

അടുത്തിടെ ഇറങ്ങിയ ഒരു വെബ് സീരിസിൽ താരം അഭിനയിച്ചിട്ടുണ്ട്. ക്വീൻ എന്ന തമിഴ് വെബ് സീരീസിലാണ് അനിഖ അഭിനയിച്ചത്. സിനിമയിൽ മാത്രമല്ല ഒന്ന് രണ്ട് ഷോർട്ട് ഫിലിമുകളിലും അനിഖ അഭിനയിച്ച് കൈയടി നേടിയിട്ടുണ്ട്.

CATEGORIES
TAGS

COMMENTS