‘നമ്മുടെ ഷമ്മിയുടെ ഭാര്യ ആളാകെ മാറി..’ – നീലസാരിയിൽ അതിസുന്ദരിയായി നടി ഗ്രേസ് ആന്റണി

‘നമ്മുടെ ഷമ്മിയുടെ ഭാര്യ ആളാകെ മാറി..’ – നീലസാരിയിൽ അതിസുന്ദരിയായി നടി ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്സിലെ ഷമ്മിയുടെ ഭാര്യയായി തിളങ്ങിയ ഗ്രേസ് ആന്റണിയെ അത്രപെട്ടെന്ന് മറക്കാൻ മലയാളികൾക്ക് പറ്റില്ല. അത്ര മനോഹരമായ പ്രകടനമായിരുന്ന ഗ്രേസ് ആ സിനിമയിൽ കാഴ്ച വച്ചത്. ഷമ്മിയെ അവതരിപ്പിച്ച ഫഹദ് ഫാസിലിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന താരമാണ് ഗ്രേസ്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലൂടെയാണ് ഗ്രേസ് അഭിനയരംഗത്തേക്ക് വരുന്നത്.

അതിൽ ചെറിയ വേഷമാണെങ്കിലും പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. ജോർജ്ജേട്ടൻസ് പൂരം, ലക്ഷ്യം, തമാശ, പ്രതി പൂവൻകോഴി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് കഷ്ടപ്പാടുകളും കഠിന പ്രയത്നകൊണ്ടുമാണ് താൻ ഇവിടെ വരെ എത്തിയതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

തന്റെ അച്ഛനൊരു ടൈൽസ് പണിക്കാരൻ ആയിരുന്നുവെന്നും അതൊരു കുറവായി തോന്നിയിട്ടില്ലായെന്നും ഗ്രേസ് ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു കടൽ തീരത്ത് നിൽക്കുന്ന ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമ സുഹൃത്തുക്കളായ അജു വർഗീസും രജിഷ വിജയനും ഫോട്ടോക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ട്. നീല സാരി അടുത്തുള്ള ചിത്രങ്ങളാണ് ഗ്രേസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാജൻ ബേക്കറി സിൻസ് 1962, ഹലാൽ ലൗ സ്റ്റോറി എന്നീ സിനിമകളിലാണ് ഗ്രേസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ലോക് ഡൗൺ സമയത്ത് നൃത്തം, ടിക് ടോക്ക് തുടങ്ങിയ കാര്യങ്ങൾ ഷൂട്ട് ചെയ്ത ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

CATEGORIES
TAGS