‘നടി മേഘ്‌നയുടെ മുൻഭർത്താവ് ഡോൺ ടോണി വീണ്ടും വിവാഹിതനായി..’ – ഫോട്ടോസ് വൈറൽ

ചന്ദനമഴ എന്ന സീരിയലിലെ അമൃതയായി അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മേഘ്ന വിൻസെന്റ്. സീരിയലിലും ടി.വി ഷോകളിലും സിനിമയിലും എല്ലാം താരത്തിനെ അവസരങ്ങൾ തേടിയെത്തിയിരുന്നു. നടി ഡിമ്പിൾ റോസിന്റെ സഹോദരനുമായുള്ള വിവാഹത്തിന് ശേഷവും താരം സീരിയലുകളിൽ അഭിനയം തുടർന്നിരുന്നു.

തമിഴ് സീരിയൽ മേഖലകളിൽ ഇപ്പോഴും സജീവമാണ് മേഘ്ന. എന്നാൽ കഴിഞ്ഞ ഒരു മാസമായി മേഘ്‌നയുടെ വിവാഹബന്ധം വേർപ്പെടുത്തിയെന്ന തരത്തിലുള്ള വാർത്തകളായിരുന്നു വന്നുകൊണ്ടിരിക്കുന്നത്. എത്രത്തോളം സത്യം അതിലുണ്ടെന്ന് പ്രേക്ഷകർക്ക് സംശയമുണ്ടായിരുന്നു. അതിനെല്ലാം വിരാമമിട്ടുകൊണ്ട് താരത്തിന്റെ ഭർത്താവവായിരുന്ന ഡോൺ തന്നെ രംഗത്ത് വന്നു.

സംഭവം സത്യമാണെന്ന് ഇരുവരും നിയമപരമായി ബന്ധം വേർപിരിഞ്ഞിട്ട് 8 മാസങ്ങൾ പിന്നിട്ടെന്നും ഡോൺ പറയുകയുണ്ടായി. ഇപ്പോഴിതാ സംശയങ്ങൾക്ക് എല്ലാം മാറ്റിനിർത്തി, ഡോണിന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആഡ്‌സ് വെഡ്ക്രഫ്ട് എന്ന വെഡിങ് കമ്പനിയാണ് ഡോണിന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ലോക്ക് ഡൗൺ നിയമങ്ങൾ എല്ലാം പാലിച്ചായിരുന്നു വിവാഹം. കോട്ടയം സ്വദേശിനിയായ ഡിവൈന്‍ ക്ലാരയാണ് ഡോണിന്റെ വധു. ഇതോടുകൂടി ഡോണും മേഘ്‌നയും തമ്മിൽ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വാർത്തകൾക്കും തിരശീല വീണിരിക്കുകയാണ്. ഡോണിന് ആശംസകൾ അറിയിച്ച് ബന്ധുക്കളും സുഹൃത്തുക്കളും പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്.

ബന്ധം വേർപ്പെടുത്തിയെങ്കിലും തളർന്നിരിക്കാൻ മേഘ്‌നയും തയ്യാറല്ലായിരുന്നു. പുതിയതായി ഒരു യൂട്യൂബ് ചാനലിന് തുടക്കം കുറിക്കുകയും ആ സംരംഭം വിജയിക്കുകയും ചെയ്‌തു. മേഘ്‌നയും അമ്മാമ്മയും തമ്മിലുള്ള രസകരമായ വീഡിയോസ് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്‌.

CATEGORIES
TAGS