‘അങ്ങനെ ഒരാളെ കല്യാണം കഴിക്കാനാണ് എനിക്ക് ആഗ്രഹം..’ – തുറന്ന് പറഞ്ഞ് നടി അനു ഇമ്മാനുവൽ
മലയാളത്തിൽ നിന്ന് തെലുഗിലേക്ക് പോയ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച താരമാണ് നടി അനു ഇമ്മാനുവേൽ. ജയറാമിന്റെ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു അഭിനയരംഗത്തേക്ക് വരുന്നത്. ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായും താരം അരങ്ങേറ്റം കുറിച്ചു. എന്നാൽ അതിന് ശേഷം താരത്തെ മലയാളത്തിൽ കണ്ടിട്ടില്ല.
ദുൽഖർ നായകനായ CIA എന്ന ചിത്രത്തിൽ അനുവായിരുന്നു ആദ്യം അഭിനയിച്ചത്. കുറച്ച് ദിവസങ്ങളിൽ ഷൂട്ട് ചെയ്ത ശേഷമാണ് താരത്തിന്റെ പിന്മാറ്റം. പിന്നീട് തെലുഗ് ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. തമിഴ്, തെലുഗ് സിനിമ മേഖലയിൽ താരം സജീവമാണ് ഇപ്പോൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് സൂചിപ്പിച്ചത്.
‘എന്നെ സംബന്ധിച്ച് വിവാഹമെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന ഒന്നാകുമ്പോൾ അത് സമയം എടുത്ത് ചെയ്യണമല്ലോ. എന്നോട് ആരെങ്കിലും ഉപദേശം ചോദിച്ചാ എനിക്ക് ഒറ്റ ഉത്തരമേയുള്ളൂ, കല്യാണം കഴിക്കുകയാണെങ്കിൽ അടുത്ത സുഹൃത്തിനെ കല്യാണം കഴിക്കുക..’ – അനു ഇമ്മാനുവേൽ പറഞ്ഞു.
അല്ലു അർജ്ജുൻ, വിജയ് ദേവരകൊണ്ട, നാഗ ചൈതന്യ, ശിവകാർത്തികേയൻ, നാനി, രാജ് ഖന്ന, ഗോപി ചന്ദ് തുടങ്ങിയ നായകന്മാരുടെ കൂടെ ഇതിനോടകം താരം അഭിനയിച്ചു. താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്.