താത്പര്യമില്ലെങ്കിൽ തനിക്ക് അൺഫോളോ ചെയ്യാം..!! ഇൻസ്റ്റയിൽ ചൊറിഞ്ഞവന് മറുപടിയുമായി അശ്വതി
മികച്ച അവതരണത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ അശ്വതി പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു വിമര്ശകന് നല്കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭര്‍ത്താവ് ശ്രീകാന്തിനൊപ്പം ഉള്ള പുതിയ ചിത്രമാണ് താരം പങ്കുവെച്ചത്. ഫോട്ടോയില്‍ രണ്ടു വിധത്തിലുള്ള രണ്ടു ഭാവങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തിന് താഴെ തനിക്ക് വിവിധ ഭാവം വരുന്നത് എങ്ങനെയാണെന്ന് മനസിലായില്ലെ എന്നും താരം കുറിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ഒരാള്‍ വിമര്‍ശനവുമായി എത്തിയത്.
നിങ്ങള്‍ വെറുതെ പുളുവടിക്കുകണെന്നുമായിരുന്നു ആദ്യം കമന്റ് ചെയ്തത്. ഒരു വഴിപോക്കന് ആണ് മാപ്പ് ആക്കണം എന്ന് അശ്വതി കമന്റിന് മറുപടി കൊടുത്തിരുന്നു. വീണ്ടും അയാള്‍ ചൊറിഞ്ഞപ്പോഴാണ് അശ്വതി പ്രതികരിച്ചത്. താല്പര്യമില്ലെങ്കില് നിങ്ങള്‍ക്ക് അണ്‍ഫോളോ ചെയ്യാമെന്ന് താരം കുറിച്ചു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.