തന്മാത്രക്ക് ശേഷം ഇറങ്ങിയ ഒരു കഥാപാത്രം പോലും മോഹൻലാലിന്റെ പ്രിയപ്പെട്ട 10ൽ ഇല്ല – മോഹൻലാലിന് ഇഷ്ടപ്പെട്ട 10 കഥാപാത്രങ്ങൾ..!!

തന്മാത്രക്ക് ശേഷം ഇറങ്ങിയ ഒരു കഥാപാത്രം പോലും മോഹൻലാലിന്റെ പ്രിയപ്പെട്ട 10ൽ ഇല്ല – മോഹൻലാലിന് ഇഷ്ടപ്പെട്ട 10 കഥാപാത്രങ്ങൾ..!!

മലയാള സിനിമയിൽ കഴിഞ്ഞ 35-40 വർഷകൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത് ഇന്നും മലയാളികളുടെ മനസ്സിൽ ഒന്നാമനായി തുടരുന്ന നടനാണ് മോഹൻലാൽ. ഈ വർഷങ്ങളിൽ എല്ലാം മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളിൽ ഒട്ടുമിക്കതും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഏറ്റവും പ്രിയപ്പെട്ട 10 എണ്ണം പറയാൻ പറഞ്ഞാൽ നമ്മൾ സംശയത്തിലാകും. അത്രത്തോളം കഥാപാത്രങ്ങൾ അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ഇടംപിടിക്കുന്ന രീതിയിൽ ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ താരം തന്നെ തനിക്ക് ഇഷ്ടപ്പെട്ട 10 കഥാപാത്രങ്ങൾ പറഞ്ഞിരിക്കുകയാണ്. ടി.പി ഗോപാലനിൽനിന്ന് തുടങ്ങി തന്മാത്രയിലെ രമേശൻ നായരിൽ വരെ എത്തി നിൽക്കുന്ന 10 കഥാപാത്രങ്ങൾ. തന്മാത്രക്ക് ശേഷം ചെയ്ത ഒറ്റ സിനിമയിലെ കഥാപാത്രം പോലും അദ്ദേഹം പറഞ്ഞിട്ടില്ല എന്നതാണ് കൗതുകം. 1986 മുതൽ 2005 വരെയാണ് മോഹൻലാലിന് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ എല്ലാം ഉൾപ്പെട്ടിരിക്കുന്നത്.

കനകക്കുന്ന് വെച്ച് നടക്കുന്ന MBIFL വേദിയിൽ ദശാവതാരം എന്ന സെക്ഷനിൽ മോഹൻലാൽ തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്ത് കഥാപാത്രങ്ങൾ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട 10 കഥാപാത്രങ്ങളിൽ ഏതേലും ഇതിൽ ഉണ്ടെന്ന് നോക്കാം.

1986 ൽ റിലീസ് ചെയ്ത ടി.പി ബാലഗോപാലൻ എം.എ എന്ന സിനിമയിലെ ടി.പി. ബാലഗോപാലൻ, അതെ വർഷം മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ച രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ്.

1989 ൽ മോഹൻലാൽ എന്ന നടന്റെ കരിയർ ബേസ്ഡ് പ്രകടനമായി പറയപ്പെടുന്ന കിരീടത്തിലെ സേതുമാധവൻ, 1990ൽ എം.ടിയുടെ തൂലികയിൽ ഭരതൻ സംവിധാനം ചെയ്ത താഴ്വാരത്തിലെ ബാലൻ, 91-ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന കോമഡി സിനിമയായ കിലുക്കത്തിലെ ജോജി.

92 ൽ താരം സൈക്കോ ആയി നിറഞ്ഞാടിയ സദയം സിനിമയിലെ സത്യനാഥൻ, ഉശിരിന്റെ പ്രതീകമായി മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്ന 95ൽ റിലീസ് ആയ സ്പടികത്തിലെ ആടുതോമ, നാഷണൽ അവാർഡിന് അർഹനാക്കിയ വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ.

MGR ആയി മോഹൻലാൽ അവിസ്മരണീയമാക്കിയ 97ൽ പുറത്തിറങ്ങിയ ഇരുവറിലെ ആനന്ദൻ, 2005ൽ അൽഷീമേഴ്സ് രോഗിയായി പ്രേക്ഷരെ കരയിപ്പിച്ച തന്മാത്രയിലെ രമേശൻ നായർ എന്നിവയാണ് മോഹൻലാലിന് പ്രിയപ്പെട്ട 10 കഥാപാത്രങ്ങൾ.

CATEGORIES
TAGS

COMMENTS