‘ഞങ്ങൾക്ക് രണ്ടാൾക്കും ഒരു പെൺകുട്ടി വേണമെന്നാണ് ആഗ്രഹം..’ – മനസ്സ് തുറന്ന് സൗഭാഗ്യ വെങ്കിടേഷ്

‘ഞങ്ങൾക്ക് രണ്ടാൾക്കും ഒരു പെൺകുട്ടി വേണമെന്നാണ് ആഗ്രഹം..’ – മനസ്സ് തുറന്ന് സൗഭാഗ്യ വെങ്കിടേഷ്

ടിക്ക് ടോക്ക് എന്ന വീഡിയോ ആപ്പിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമ-സീരിയൽ താരമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ. സൗഭാഗ്യ അച്ഛന്റെ രാജാറാം സീരിയൽ രംഗത്ത് സഞ്ജീവമായിരുന്നു. എന്നാൽ 3 കൊല്ലം മുമ്പ് അദ്ദേഹം മരണപ്പെട്ടു.

സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോസ് എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. സുഹൃത്തും നർത്തകനുമായ അർജുൻ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു.

ഇരുവരും ഒരുമിച്ചുള്ള നിരവധി ടിക്ക് ടോക്ക് വീഡിയോസ് ഇറങ്ങിയപ്പോൾ തന്നെ ആരാധകർ സംശയിച്ചിരുന്നു. താര കല്യാണിന്റെ ഡാൻസ് സ്‌കൂളിൽ പഠിച്ച വിദ്യാർത്ഥി കൂടി ആയിരുന്നു അർജ്ജുൻ. സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലായെന്ന് സൗഭാഗ്യ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സൗഭാഗ്യ തന്റെ ചില ആഗ്രഹങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. യാത്ര ചെയ്യാനുള്ള ആഗ്രഹം ഇപ്പോഴും തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടെന്ന് താരം പറഞ്ഞു. പിന്നെ ഏറ്റവും ആഗ്രഹമുള്ള കാര്യം ഡോബറിനെ വളർത്തണം, അതും ചെറുപ്പത്തിലെ തന്നെ അതിനെ കിട്ടണം. പിന്നീട് ഉള്ള ഒരു ആഗ്രഹം ഒരു പെൺകുട്ടി വേണമെന്നുള്ളതാണ്.

അർജ്ജുൻ ഭയങ്കര ഹ്യൂമർസെൻസ് ഉള്ള ആളാണെന്നും അതുകൊണ്ട് എപ്പോഴും നല്ല രസമാണെന്നും സൗഭാഗ്യ പറഞ്ഞു. അർജ്ജുൻ വന്നതോടെ തനിക്ക് ഒരു ആൺകുട്ടിയെ കിട്ടിയെന്ന് താര കല്യാൺ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഉണ്ടാകുന്ന കുട്ടി ആണായാലും പെണ്ണായാലും കുഴപ്പമില്ലായെന്ന് താരാകല്യാൺ പറഞ്ഞിരുന്നു.

CATEGORIES
TAGS