കൊള്ളാം പൊളി സാനം! ഫോട്ടോക്ക് ക്യാപ്ഷൻ ചോദിച്ച പ്രാചിക്ക് ആരാധകന്റെ മറുപടി – വൈറൽ
മാമാങ്കം എന്ന സിനിമയിലൂടെ പ്രേക്ഷകർ സുപരിചതയായി താരമാണ് പ്രാചി ടെഹ്‌ലൻ. മാമാങ്കത്തിൽ ഗംഭീര പ്രകടനമായിരുന്നു പ്രാചി കാഴ്ച വച്ചത്. നിരവധി പേരാണ് താരത്തെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോ ചെയ്യുന്നത്. താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ബിക്കിനിയിട്ട് സ്വിമ്മിങ് പൂളില്‍ നിൽക്കുന്ന ഫോട്ടോ പ്രാചി തന്റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു ക്യാപ്ഷൻ നൽകാമോ എന്ന് ചോദിച്ച പ്രാചിക്ക് ഒരു ആരാധകൻ നൽകിയ മറുപടിയാണ് രസകരം. പൊളി സാനം എന്നാണ് ഒരു വിരുദ്ധൻ റിപ്ലൈ കൊടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡായ ഡയലോഗ് ആണിത്.
കൊറോണയെ നേരിടാൻ ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റും താരം പങ്കുവച്ചിട്ടുണ്ട്. സീരിയലിലൂടെയാണ് താരം സിനിമയിലേക്ക് വരുന്നത്. അഭിനയത്തിന് പുറമെ സ്പോർട്സിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ബാസ്കറ്റ് ബോൾ, നെറ്റ് ബോൾ തുടങ്ങിയ ഗെയിമുകൾ താരം പങ്കെടുത്തിട്ടുണ്ട്.
നെറ്റ് ബോളിൽ ഇന്ത്യക്ക് വേണ്ടി താരം 24 കളികൾ കളിച്ചിട്ടുണ്ട്. 2010-ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ക്ക് വേണ്ടി പ്രാചി കളിച്ചിട്ടുണ്ട്. താരത്തിന്റെ അടുത്ത സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.