‘കെ.എസ്.ആർ.ടി.സി എന്റെ പെങ്ങളെ കൊന്നു…’ – കാറിന്റെ പിന്നിൽ വേദനിപ്പിക്കുന്ന ഒരു കുറിപ്പ്
കെ.എസ്.ആർ.ടി.സി ഡ്രൈവമാരുടെ മിന്നൽ വേഗത മൂലം മരണപ്പെട്ട ഒരുപാട് പേരുടെ കഥ നമ്മുക്ക് അറിയാം. എതിർ വശത്തുകൂടി പലപ്പോഴും ലൈറ്റ് അടിച്ച് വേഗത്തിൽ കിടന്നു വരുന്ന കെ.എസ്.ആർ.ടി.സിയെ കണ്ട് ഒരിക്കൽ എങ്കിലും വഴി മാറി റോഡിന് വെളിയിലൂടെ യാത്ര ചെയ്തവരാണ് നമ്മൾ. മറ്റുള്ള വാഹനങ്ങൾ റോഡിൽ ഉണ്ടെന്ന് യാതൊരു പരിഗണനയും കൊടുക്കാതെ ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ നിരവധി പരാതികൾ ഉണ്ടെങ്കിൽ കൂടിയും ഒന്നിനും പോലും അധികൃതർ നടപടിയെടുത്തിട്ടില്ല എന്നതാണ് സത്യം.
ഇപ്പോഴിതാ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി വന്ന ഒരു യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ”കെ.എസ്.ആർ.ടി.സി എന്റെ പെങ്ങളെ കൊ.ന്നു…” ഇങ്ങനെ കാറിന്റെ പിന്നിൽ എഴുതിവെക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ അവസ്ഥ സോഷ്യൽ മീഡിയ ഏറ്റെടുത്തു. കരുനാഗപ്പള്ളി സ്വദേശിയായ ബിജിൽ എസ് മന്നേൽ എന്ന യുവാവിന്റെ കാറിന്റെ പിന്നിൽ നമ്പർ പ്ലേറ്റിന് താഴെയായി എഴുതി വച്ചിരിക്കുന്നത് വായിച്ചാൽ നമ്മൾ എല്ലാവരും സങ്കടത്തിലാകും.
നവംബർ 11ന് രാത്രി ദേശീയപാതയിൽ ഫാത്തിമ എന്ന പെൺകുട്ടിയുടെ മരണത്തിന് കാരണമായത് ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അനാസ്ഥയാണ്. ഒരു വണ്ടിയെ ഓവർ ടേക്ക് ചെയ്ത വന്ന കെ.എസ്.ആർ.ടി.സി എതിർ വശത്തൂടെ വന്ന ബിജിലിന്റെ പിതാവിന്റെ അനിയൻ നജീബും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫാത്തിമയുടെ മരണം മാത്രമല്ല ആ കുടുംബത്തിന് സംഭവിച്ചത്, വണ്ടി ഓടിച്ച സഹോദരൻ അലിയുടെ വലത് കൈ നഷ്ടപ്പെട്ടു. അപകടം ഉണ്ടായപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങിയോടി. സ്റ്റേഷനിൽ ഹാജരായ ഇയാൾ ജാമ്യം എടുത്തു.
കെ.എസ്.ആർ.ടി.സിയുടെ ഇത്തരം അപകടം ഇത് ആദ്യമല്ല. അതുംകൂടി കണക്കാക്കിയാണ് ബിജിൽ വണ്ടിയിൽ അങ്ങനെ എഴുതിയത്. തൊട്ടു താഴെ ഒരു കാര്യം കൂടി എഴുതി ബിജിൽ. ‘കഴുത മോങ്ങുന്നതുപോലെ ഹോണടിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ മറികടക്കാന്‍ കഴിയില്ല’. സഹോദരി നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ പ്രതിഷേധമാണ് അത്.
കൂടി പോയാൽ കുറ്റക്കാരനായ വ്യക്തിക്ക് ഒരു സസ്പെൻഷൻ മാത്രം ലഭിക്കുമായിരിക്കും. പക്ഷേ ഇതേ സംഭവം തുടർകഥയാകും. അതിനെതിരെയാണ് ഈ പ്രതിഷേധം.. ഇത് കണ്ട് അധികാരികളുടെ കണ്ണ് തുറക്കട്ടെ… നമ്മുടെ മാതാപിതാക്കൾക്കോ മക്കൾക്കോ അനിയന്മാർക്കോ അനിയത്തിമാർക്കോ കൂട്ടുകാർക്കോ ഒക്കെ സംഭവിക്കാം… അങ്ങനെ സംഭവിച്ചുകൂടാ… അധികാരികൾ കാണുംവരെ ഇത് ഷെയർ ചെയ്യൂ…