മഹാലക്ഷ്മിയെവിടെ ?? ദിലീപിന്റെയും കാവ്യയുടേയും ചിത്രം ഏറ്റെടുത്ത് ആരാധകർ

മഹാലക്ഷ്മിയെവിടെ ?? ദിലീപിന്റെയും കാവ്യയുടേയും ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളത്തില്‍ പ്രിയപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരുടേയും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിവാഹ ചടങ്ങില്‍ ഇരുവരും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇരുവരും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ശ്രദ്ധാ കേന്ദ്രമാണ് കാവ്യ. താരത്തിന്റെ ഡ്രസിങ് സ്റ്റൈല്‍ എല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വിവാഹ ശേഷം കാവ്യ അഭിനയത്തിലേക്ക് തിരികെ വന്നിട്ടില്ല. താരത്തിന്റെ തിരിച്ച് വരവ് എന്നാണ് എന്ന് അറിയാന്‍ ആരാധകര്‍ക്ക് ആകാംഷയുണ്ട്.

2016ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. എന്താണ് വിശേഷം, മഹാലക്ഷ്മിയെവിടെ തുടങ്ങി വിവിധ തരത്തിലുള്ള ചോദ്യങ്ങളും ചിത്രങ്ങള്‍ക്ക് കീഴില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

പതിവ് പോലെ ഇത്തവണയും ചിത്രത്തില്‍ മഹാലക്ഷ്മി ഇല്ലാത്തതിനെ ക്കുറിച്ചാണ് ആരാധകര്‍ക്ക് വിഷമം. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിലാണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടത്.

CATEGORIES
TAGS

COMMENTS