കുറെ കാലത്തെ ആഗ്രഹം ആണത്രേ, ഞാനായിട്ട് എതിര് പറഞ്ഞില്ല..!! അശ്വതിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ
അവതാരികയായും, എഴുത്തുകാരിയായും ,റേഡിയോ ജോക്കി തുടങ്ങി നിരവധി മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ അശ്വതിയുടെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ചിത്രവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം നില്ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. ചിത്രത്തിന് താഴെ രസകരമായ കുറിപ്പും ചേര്‍ത്തിട്ടുണ്ട്. എന്നെ കണ്ടതും ഒരു സെല്‍ഫി എടുക്കണമെന്ന് ഒരേ നിര്‍ബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ. പിന്നെ ഞാനായിട്ട് എതിര് പറഞ്ഞില്ല !” എന്ന് മമ്മൂക്ക’ ഇതാണ് കുറിപ്പില്‍ എഴുതിയത്.
നര്‍മം ചേര്‍ത്ത് താരം പങ്കുവയ്ക്കാറുള്ള പോസ്റ്റുകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍ ഈ ചിത്രവും സ്വീകരിച്ചു കഴിഞ്ഞു. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. കമന്റുകള്‍ക്ക് മറുപടികളും താരം നല്‍കുന്നുണ്ട്.
തിരക്കിനിടയിലും അശ്വതി ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകളുടെ വിശേഷങ്ങളും ഇടയ്ക്ക് പോസ്റ്റുചെയ്യാറുണ്ട്. ആരാധകര്‍ക്കായി പങ്ക് വയ്ക്കുന്ന ചിത്രങ്ങള്‍ എപ്പോഴും വൈറല്‍ ആകാറാണ് പതിവ്.