കിടിലം മേക്കോവറിൽ മഡോണ സെബാസ്റ്റിയൻ..!! ചിത്രം വൈറൽ

കിടിലം മേക്കോവറിൽ മഡോണ സെബാസ്റ്റിയൻ..!! ചിത്രം വൈറൽ

ഗായികയായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച മഡോണ സെബാസ്റ്റിയനെ പിന്നീട് ആരാധകര്‍ക്ക് പരിചിതമായത് നായികയായി ആയിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.

മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും മഡോണ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ മണി രത്‌നം നിര്‍മ്മിക്കുന്ന വാനം കൊട്ടട്ടും എന്ന തമിഴ് സിനിമയിലെ നായികയായി താരം എത്തുകയാണ്.

സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷും മഡോണയുമാണ്. വളരെ മോഡേണ്‍ ലുക്കിലാണ് മഡോണ ചിത്രത്തിലുള്ളത്.

ബ്ലാക്ക് ടോപ്പും പാന്റും ആണ് ധരിച്ചിരിക്കുന്നത്. ചടങ്ങിനിടെ തനിക്ക് ശരത്കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു.

CATEGORIES
TAGS

COMMENTS