22 വർഷത്തിന് ശേഷം ആ പടിക്കെട്ടുകൾ കയറിയിറങ്ങി മഞ്ജു..!! വീഡിയോ വൈറൽ

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയ മഞ്ജു iവാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഒരു ഓര്‍മപുതുക്കലാണിപ്പോള്‍ ഇപ്പോള്‍ നടക്കുന്നത്. മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുര്‍മുഖം.

ചിത്രം ഒരു ഹോറര്‍ ത്രില്ലറായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രണയവര്‍ണങ്ങളില്‍ മഞ്ജുവും ദിവ്യയും താമസിച്ച ഹോസ്റ്റല്‍ ലൊക്കേഷനില്‍ വീണ്ടും എത്തിയപ്പോഴുള്ള വീഡിയോയാണ് താരം പങ്കുവച്ചത്.

മഞ്ജു വാര്യയരുടെ കരീയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു പ്രണയവര്‍ണങ്ങളിലേത്. സുരേഷ് ഗോപിയും, ബിജു മേനോനും, ദിവ്യ ഉണ്ണിയുമായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിലെ പലരംഗങ്ങളും ചിത്രീകരിച്ചത് ഈ ഹോസ്റ്റലില്‍ ആണ്. 22 വര്‍ഷത്തിനു ശേഷമാണ് ആ ഹോസ്റ്റലില്‍ താരം വീണ്ടുമെത്തുന്നത്. പടിക്കെട്ടു നടന്നു കയറുന്ന താരത്തിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്.

CATEGORIES
TAGS

COMMENTS