മോഹൻലാലിനെപ്പോലെ സുന്ദരനും കുസൃതിയും..!! പ്രായം മറന്ന് പ്രണയിക്കുന്ന കൊച്ചനിയനും ലക്ഷ്മി അമ്മാളും – കുറിപ്പ്

മോഹൻലാലിനെപ്പോലെ സുന്ദരനും കുസൃതിയും..!! പ്രായം മറന്ന് പ്രണയിക്കുന്ന കൊച്ചനിയനും ലക്ഷ്മി അമ്മാളും – കുറിപ്പ്

67കാരന്‍ കൊച്ചനിയനും 66 കാരിയായ ലക്ഷ്മി അമ്മാളും മലയാളികള്‍ക്ക് പരിചിതമായ പേരുകളാണ്. വാര്‍ദ്ധക്യത്തെ മറികടന്ന് പ്രണയത്തിലായി ഒടുവില്‍ വിവാഹിതരായ ഇരുവരുടേയും കഥ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമായിരുന്നു.

ഇപ്പോഴിതാ ഫ്‌ളവേര്‍സ് ചാനലിന്റെ സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ ഇരുവരും എത്തിയതിനെ തുടര്‍ന്നാണ് സ്റ്റാര്‍ മാജിക്കിന്റെ അവതാരിക ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകര്‍ക്കിടയില്‍ ശ്രദ്ദേയമാകുകയാണ്. നവദമ്പദികളോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാധനയോടെ നമ്മളൊക്കെ നോക്കി നിന്ന് പോകുന്ന പ്രണയജോഡികള്‍ക്കൊപ്പം കുറെ മണിക്കൂറുകള്‍ ചിലവഴിക്കാന്‍ പറ്റിയതില്‍ താന്‍ സന്തോഷവതിയാണെന്ന് ലക്ഷ്മി എഴുതി. മോഹൻലാലിനെപ്പോലെ സുന്ദരനും അദ്ദേഹത്തിന്റെ ചില പെരുമാറ്റങ്ങള്‍ ഉള്ള ആളുമാണ് കൊച്ചനിച്ചേട്ടന്‍ എന്നും താരം കുറിച്ചു.

മാത്രമല്ല ചേട്ടാ ചേട്ടാ എന്ന് വിളിച്ച് അധികം സംസാരിക്കാന്‍ സമ്മതിക്കാതെ കൂടെത്തന്നെ കൈപിടിച്ച് നടക്കുന്ന ലക്ഷ്മിയമ്മാളിനെ ഒരു അത്ഭുതം പോലെ തോന്നി കണ്ടുവെന്നും ലക്ഷ്മി കൂട്ടിചേര്‍ത്തു. കുറിപ്പിന് നിരവധി കമന്റുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

CATEGORIES
TAGS

COMMENTS