‘കാമുകന്റെ സിനിമയിൽ നയൻതാര പ്രതിഫലം വാങ്ങുന്നില്ല??’ – വമ്പൻ ഹൈപ്പിൽ വിഘ്നേഷ് ശിവൻ ചിത്രം
വിജയ് സേതുപതിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് നാനും റൗഡിധാൻ എന്ന വിഘ്നേഷ് ശിവൻ സിനിമ. തന്റെ രണ്ടാമത്തെ സിനിമയായ ഈ സിനിമയുടെ വിജത്തിന് ശേഷം സിനിമ ലോകം കൊണ്ടാടിയ വാർത്തയാണ് നയൻതാരയും വിഘ്‌നേഷും തമ്മിൽ പ്രണയത്തിലാണെന്നുള്ളത്. ഇരുവരും ഒന്നിച്ചു വിദേശയാത്രകൾ ചെയ്‌തതോടെ എല്ലാവരും ആ പ്രണയം ഉറപ്പിച്ചു.
വിഘ്‌നേഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആ യാത്രകളുടെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇരുവരും ഉടൻ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയും ഇപ്പോൾ വരുന്നുണ്ട്. അതോടൊപ്പം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്ന വിവരവും പുറത്തുവന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാതുവക്കുള്ളെ രണ്ട് കാതൽ’.
കാമുകന്റെ ചിത്രത്തിന് നയൻതാര പ്രതിഫലം ഒന്നും വാങ്ങുന്നില്ലായെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഇതിനൊരു ഔദോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ സെവന്‍ സ്റ്റുഡിയോ പ്രൊഡക്ഷൻ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ ഒരു നിർമാതാവ് നയൻതാര ആണെന്നുള്ള വാർത്തകളും വരുന്നുണ്ട്.
അങ്ങനെയാണെങ്കിൽ ലേഡി സൂപ്പർസ്റ്റാർ ആദ്യമായി പ്രതിഫലം വാങ്ങിക്കാതെ അഭിനയിക്കുന്ന സിനിമയായി ഇത് മാറും. രണ്ട് വർഷം മുമ്പ് തന്നെ ഇതിന്റെ തിരക്കഥ റെഡിയാക്കി വച്ചിരുന്നുവെന്ന് വിഘ്നേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ ഇതുവരെ സിനിമയുടെ ഷൂട്ടിംഗ് പുനരാംഭിച്ചിട്ടില്ല.