ഒരിക്കൽ കൂടി ഒരുമിക്കുമോ രണ്ടുപേരും..!! മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശോഭന
ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഇഷ്ട ജോഡികളായിരുന്നു ശോഭനയും മോഹന്‍ലാലും. ഒട്ടേറെ ചിത്രങ്ങള്‍.. ഇവര്‍ ഒരുമിച്ച ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഉള്‍പ്പെട്ടവയാണ്. ഇന്നും മലയാളികള്‍ ഇരുവരും ഒന്നിക്കാന്‍ ഒരുപാട് കാത്തിരിക്കുന്നുണ്ട്.
അപ്രതീക്ഷിതമായി ശോഭന മോഹന്‍ലാലിനെ കാണാന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ലൊക്കേഷനിലെത്തിയത് വരെ വാര്‍ത്തകളില്‍ ഇടം നേടിയത് ഇരുവരേയും ഒരിക്കല്‍കൂടി സ്‌ക്രീനില്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്.
ഇപ്പോഴിതാ ശോഭനയുടെ ഒഫീഷ്യല്‍ പേജില്‍ ഇരുവരുടേയും പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. ആരാധകര്‍ക്ക് വീണ്ടും താരങ്ങളെ സ്‌ക്രീനില്‍ കാണണം എന്ന ആഗ്രഹമാണ് കമന്റുകളില്‍ നിറയുന്നത്.
36 വര്‍ഷത്തെ പരിചയത്തില്‍ പിറന്നത് 55 സിനിമകള്‍. തേന്‍മാവില്‍ കൊമ്പിലെ പോലൊരു ചിത്രം ഇനിയും തരുമോ.. എത്രകണ്ടാലും മടുക്കാത്ത ജോഡികള്‍. മലയാളസിനിമയിലെ ഏറ്റവും മികച്ച ജോഡി. തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്.