‘സ്വാമി അയ്യപ്പൻ’ പരമ്പരയിലൂടെ ശ്രദ്ദേയനായ കൗശിക് ബാബു വിവാഹിതനായി – ഫോട്ടോസ് കാണാം

‘സ്വാമി അയ്യപ്പൻ’ പരമ്പരയിലൂടെ ശ്രദ്ദേയനായ കൗശിക് ബാബു വിവാഹിതനായി – ഫോട്ടോസ് കാണാം

സ്വാമി അയ്യപ്പന്‍’ പരമ്പരയിലൂടെ അയ്യപ്പനായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ആന്ധ്രാപ്രദേശുകാരനായി യുവനടന്‍ കൗശിക് ബാബു. ഇപ്പോഴിതാ താരം വിവാഹിതനായി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ ബാലതാരമായി വന്ന് ഒടുവില്‍ മലയാളത്തിലേക്ക് മുന്‍കഥാപാത്രമായി സ്വാമി അയ്യപ്പന്‍ എന്ന സീരിയലില്‍ അഭിനയിച്ച് ശ്രദ്ദ നേടുകയായാരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കൗശിക് സ്വാമി അയ്യപ്പനില്‍ അഭിനയിക്കുന്നത്. പിന്നീട് ‘വൈറ്റ് ബോയ്‌സ്’ എന്ന ചിത്രത്തില്‍ നായകനായി എത്തി ശ്രദ്ദ നേടിയിരുന്നു.

താരത്തിന്റെ ജീവിതസഖിയായി എത്തിയിരിക്കുന്നത് ഭവ്യയാണ്. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സിനിമാസീരിയല്‍ രംഗത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വിജയ്ബാബുശാരദ ദമ്പതികളുടെ മകനാണ് കൗശിക്ബാബു.

ജനിച്ചതും വളര്‍ന്നതുമെല്ലാം ആന്ധ്രാപ്രദേശിലാണ്. തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി പ്രേക്ഷകരെ കൗശിക് കൈയ്യിലെടുത്തിരുന്നു.2012ല്‍ നാദബ്രഹ്മം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് താരം അരങ്ങേറ്റം കുറിച്ചത്.പിന്നീട് സ്റ്റഡി ടൂര്‍ എന്ന ചിത്രത്തിലും 2015ല്‍ മേലില രാജശേഖരന്‍ സംവിധാനം ചെയ്ത വൈറ്റ് ബോയ്സ് എന്ന ചിത്രത്തിലൂടെ താരം അഭിനയരംഗത്ത് ചുവടുറപ്പിച്ചു.

CATEGORIES
TAGS

COMMENTS