എല്ലാം ഒഫീഷ്യൽ ആയിട്ട് അറിയിക്കുന്നതല്ലെ നല്ലത്..!! വിവാഹത്തെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്
ഡബ്സ്മാഷുകള്‍ക്കൊണ്ട് ആരാധക ശ്രദ്ദ പിടിച്ച പറ്റിയ താരമാണ് താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. സാമൂഹ്യ മാധ്യമങ്ങള്‍ താരത്തിന്റെ വീഡിയോകളും ടികിടോക്കും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ പ്രകടനമെല്ലാം സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.
ഇപ്പോഴിതാ താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമ്മ താരകല്യാണും സൗഭാഗ്യയുടെ വീഡിയോകളില്‍ വരാറുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ പെയര്‍ ചെയ്ിരിക്കുന്നത് അര്‍ജുന്‍ എന്ന ആര്‍ട്ടിസ്റ്റിനൊപ്പമാണ്. ആരാണ് അര്‍ജുന്‍ എന്ന ചോദ്യത്തിന് സമയമാകുമ്പോള്‍ ഒഫീഷ്യല്‍ ആയിട്ട് വെളിപ്പെടുത്താമെന്ന് സൗഭാഗ്യ അറിയിച്ചു.
മാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും ഒരിക്കലും ജാഡയോ അഹങ്കാരമോ കൊണ്ട് പറയുന്നതല്ലെന്നും സൗഭാഗ്യ പറഞ്ഞു. നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ രാജാറാം ആണ് സൗഭാഗ്യയുടെ പിതാവ്. ഭാര്യ താര കല്ല്യാണുമൊത്തും നൃത്ത വേദികളിം സജീവമായിരുന്ന രാജാറാം.