പാർവതി ഉപയോഗിച്ചത് തെറ്റായ വാക്ക്..!! ആരാധികയോട് മാപ്പ് പറഞ്ഞ് തെറ്റ് തിരുത്തി പാർവതി തിരുവോത്ത്

പാർവതി ഉപയോഗിച്ചത് തെറ്റായ വാക്ക്..!! ആരാധികയോട് മാപ്പ് പറഞ്ഞ് തെറ്റ് തിരുത്തി പാർവതി തിരുവോത്ത്

മികച്ച അഭിനേത്രിയായി മാത്രമല്ല ഉറച്ച നിലപാടുകള്‍ വ്യക്തമാക്കിയും പാര്‍വതി തിരുവോത്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ പാര്‍വതി തിരുവോത്ത് അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് തുറന്നടിച്ചത് വലിയ വാര്‍ത്തയായിരുന്നു.

പാര്‍വതി. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്‌പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ പരിപാടിയില്‍ അണിനിരന്നിരുന്നു. ഇന്ത്യന്‍ സിനിമയുടെ ഭാവിയും വരും സിനിമ സംബന്ധമായ ചര്‍ച്ചകളുമായാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്

‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തെപോലെയല്ല ‘ജോക്കര്‍’ എന്ന സിനിമ. ആ ചിത്രം വസ്തുതകളെ തുറന്നു കാണിക്കുക മാത്രമാണ് ചെയ്യുന്നത് അര്ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പാര്‍വതി പരിപാടിയില്‍ തുറന്നടിച്ചു.

ചര്‍ച്ചയ്ക്കിടെ രണ്ടു തരം സ്വഭാവം പ്രകടിപ്പിക്കുന്നു എന്നു പറയുന്നതിനായി ‘ബൈപോളാര്‍ ബിഹേവിയര്‍’ എന്ന വാക്കാണ് താരം ഉപയോഗിച്ചത്. ക്ഷമിക്കണം, ഇനി ഇന്റര്‍വ്യൂ കാണാന്‍ സാധിക്കുന്നില്ല’ എന്നാണ് ആരാധിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ ഉപയോഗിച്ചത് തെറ്റായ വാക്കായിരുന്നു. അത് തിരുത്തുന്നുവെന്ന് പാര്‍വതി മറുപടിയും നല്‍കി.

CATEGORIES
TAGS

COMMENTS