‘എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നെ.?’ – സീരിയൽ താരം ജിഷിന്റെ കുറിപ്പ് വൈറൽ

മലയാളികൾക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് നടി വരദയും ജിഷിനും. സിനിമ-സീരിയൽ രംഗത്ത് സജീവമായ താരമാണ് വരദ ജിഷിൻ. ജിഷിൻ സീരിയൽ രംഗത്തും പ്രവർത്തിക്കുന്ന താരമാണ്. ഇരുവരും അമല എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

ജെയ്‌ൻ എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്. വരദ ടി.വി ഷോകളിൽ അവതാരകയായി തിളങ്ങിയ ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. 2006-ൽ വാസ്തവം എന്ന ചിത്രത്തിലാണ് വരദ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നായികയായും ചെറിയ വേഷങ്ങളിലും എല്ലാം താരം അഭിനയിച്ചു. 2012-ൽ സീരിയലിൽ രംഗത്തും കാലെടുത്തുവെച്ച താരം നിരവധി സൂപ്പർഹിറ്റ് സീരിയലുകളുടെ ഭാഗമായി.

2014 മെയ് 25നാണ് ജിഷിനുമായി വരദ വിവാഹിതയാവുന്നത്. കൈരളിയിൽ പ്രശ്നം ഗുരുതരം എന്ന സീരിയലിലാണ് വരദ ഇപ്പോൾ അഭിനയിക്കുന്നത്. ജിഷിന് ഫ്ലാവർസ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ സ്ഥിരം പങ്കെടുക്കുന്ന ഒരാളുകൂടിയാണ്. ഇരുവരും ഒരുമിച്ച് ഒരുപാട് ചാനലുകളിലെ സൂപ്പർ ജോഡി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

വരദയുടെ അനിയന്റെ വിവാഹത്തിന് എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ജിഷിൻ ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. വരദയെ കെട്ടിപിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രത്തിനോടൊപ്പമാണ് താരം കുറിപ്പ് എഴുതിയത്. കല്യാണത്തിൽ ക്യാമറമാനെ ശരിക്കും തങ്ങൾ മുതലാക്കിയെന്നും അവരെക്കൊണ്ട് കുറെ ഫോട്ടോസ് എടുപ്പിച്ചെന്നും ജിഷിൻ പറയുന്നു.

താൻ കെട്ടിപിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഭാര്യ വരദക്ക് ചമ്മലോ നാണമോ ഒക്കെയാണെന്ന് ജിഷിൻ കുറിച്ചു. എന്തിനാണ് ഇങ്ങനെ നാണക്കേട് വിചാരിക്കുന്നത്, ആര് കണ്ടാൽ എന്താണ്, ഞാൻ എന്റെ ഭാര്യയെ അല്ലേ കെട്ടിപ്പിടിക്കുന്നെയെന്ന് ജിഷിൻ ചോദിക്കുന്നു. അവളുടെ അമ്മയുടെ അനുവാദത്തോടെയാണ് താൻ അവളെ കെട്ടിയതെന്നും എന്നിട്ടാണ് വരദ തന്നോട് ഇങ്ങനെ പെരുമാറുന്നതെന്നും തമാശ രീതിയിൽ ജിഷിൻ കുറിച്ചു.

CATEGORIES
TAGS