എനിക്കോ നയൻതാരയ്‌ക്കോ അയാളെ അറിയില്ല..!! അവകാശവാദത്തെ തള്ളി സത്യൻ അന്തിക്കാട്
തെന്നിന്ത്യയുടെ സൂപ്പര്‍ നായിക ആരാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ ഒന്നടങ്കം പറയുന്ന പേരാണ് നയന്‍താര എന്നത്. പേരിലെ വ്യത്യസ്തത പോലെ തന്നെ നയന്‍താരയുടെ അഭിനയത്തിലും ഒരു വ്യത്യസ്തത ഓരോ ചിത്രത്തിലൂടെയും കാണാന്‍ സാധിക്കും. കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ നിരന്തരം ഞെട്ടിച്ചിക്കുകയാണ് ഇപ്പോൾ താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ദര്‍ബാർ ആണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നയന്‍താരയ്ക്ക് പേരിട്ട വ്യക്തി ഒരു തുറന്നുപറച്ചില്‍ ഏറെ വൈറലായിരുന്നു. താരത്തിന്റെ യഥാര്‍ത്ഥ പേര് ഡയാന എന്നാണ്. പക്ഷേ അഭിനയരംഗത്തേക്ക് കടന്നുവന്നപ്പോള്‍ ഡയാന എന്ന പേരുമാറ്റി നയന്‍താര എന്നിട്ടത് താനാണ് എന്നാണ് ജോണ്‍ഡിറ്റോ അഭിപ്രായപ്പെട്ടത്.
പേരിട്ട താന്‍ സമ്പൂര്‍ണ പരാജയമായി വീട്ടിലിരിക്കുകയാണ് എന്ന് എഴുത്തുകാരനും സംവിധായകനും അധ്യാപകനുമായ ജോണ്‍ഡിറ്റോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലെ നായികയായി നയന്‍താരയെ തിരഞ്ഞെടുക്കുന്ന സമയം ഡയാന എന്ന പേര് മാറ്റണമെന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് താനായിരുന്നു നയന്‍താര എന്ന പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ സത്യന്‍ അന്തിക്കാട് ഈ അവകാശവാദം തെറ്റാണെന്ന് പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ താത്പര്യമില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.