സുപ്രിയയാണ് ലിസ്റ്റിന്റെ കൺമണിക്ക് പേരിട്ടത്..!! താരനിബിഡമായി മാമോദീസ ചടങ്ങ്

സുപ്രിയയാണ് ലിസ്റ്റിന്റെ കൺമണിക്ക് പേരിട്ടത്..!! താരനിബിഡമായി മാമോദീസ ചടങ്ങ്

ലിസ്റ്റിന്‍ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങില്‍ തിളങ്ങിയത് മലയാളത്തിന്റെ പ്രിയദമ്പതികളായ സുപ്രിയയും പൃഥ്വിരാജും. സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പങ്കുവയ്ക്കുന്ന സുപ്രിയ ഈ വിവരവും അറിയിച്ചിരിക്കുകയാണ്. നിര്‍മാതാവായ ലിസ്റ്റിന്റെ മകളുടെ മാമോദീസ ചടങ്ങിനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്.

നടന്‍ പൃഥ്വിരാജും കുടുംബവും, നരേന്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയകുമാര്‍, വീണ നന്ദകുമാര്‍, നിര്‍മാതാവ് ജോബി ജോര്‍ജ് തുടങ്ങിയവരും ചടങ്ങില്‍ തിളങ്ങിയിരുന്നു. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

സുപ്രിയയാണ് ലിസ്റ്റിന്റെ മകള്‍ക്ക് ഇസബെല്‍ എന്ന പേരിട്ടത്. താരത്തിന്റെ മകള്‍ അലംകൃത തന്നെയും സുപ്രിയയെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലിസ്റ്റിനെയാണെന്നും പൃഥ്വി തുറന്നു പറഞ്ഞു.

താരമിപ്പോള്‍ ആടുജീവിതം’ സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിനി വേണ്ടി അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രത്തിനായി താരത്തിന്റെ ലുക്കും മാറ്റി കഴിഞ്ഞു.

CATEGORIES
TAGS

COMMENTS