വേഷത്തിന്റെ അടിസ്ഥാനത്തിൽ ചിത്രത്തെ വിലയിരുത്തരുത്..!! വിശദീകരണവുമായി നടി സോന

വേഷത്തിന്റെ അടിസ്ഥാനത്തിൽ ചിത്രത്തെ വിലയിരുത്തരുത്..!! വിശദീകരണവുമായി നടി സോന

തെന്നിന്ത്യയുടെ സൂപ്പര്‍നായിക സോനാ ഹെയ്ഡന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം പച്ചമാങ്ങാ റിലീസിന് നടക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ചില അനാവശ്യ പ്രചരണങ്ങള്‍ പുറത്തുവന്നിരുന്നു ഇപ്പോഴിതാ അതിനെതിരെ താരം പ്രതികരണം അറിയിച്ചിരിക്കുകയാണ്.

ചിത്രത്തിന് എതിരെ അനാവശ്യ പ്രചരണങ്ങള്‍ നടത്തരുതെന്ന് താരം വ്യക്തമാക്കി. താരത്തിനെ വസ്ത്രധാരണത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള കമന്റുകള്‍ പുറത്തുവന്നിരുന്നു, ഇതിനെതിരെ ആയിരുന്നു കഴിഞ്ഞദിവസം വിശദീകരണം നടത്തിയത്.

ജയേഷ് മൈനാഗപ്പള്ളി ആണ് പച്ചമാങ്ങ സംവിധാനം ചെയ്യുന്നത്. സോനയും പ്രതാപ് പോത്തനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും വിലയിരുത്തരുത്.

താന്‍ ഗ്ലാമര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ധാരണയോടു കൂടിയാണ് പലരും തന്നെ വിമര്‍ശിക്കുന്നതെന്നും താരം കൂട്ടിചേര്‍ത്തു. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെ പിന്തുടര്‍ന്നു എന്നേ ചെയ്തിട്ടുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ത്തു.

CATEGORIES
TAGS

COMMENTS