ഇഷ്ടനിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഫോട്ടോഷൂട്ട്..!! നടി അമേയയുടെ ചിത്രങ്ങൾ വീണ്ടും വൈറൽ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വെബ് സീരീസുകൾ ചെയ്യുന്ന കരിക്ക് എന്ന ഓൺലൈൻ കമ്പനി ആണ്. അവരുടെ വെബ് സീരീസുകളിൽ തിളങ്ങിയ താരങ്ങളെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ജോർജിനെയും ലോലനെയും ശംഭുവിനെയും ഒക്കെ മലയാളികൾക്ക് മറക്കാൻ പറ്റില്ല.

എന്നാൽ അവരുടെ ഒരു എപ്പിസോഡിൽ വന്ന ഒരു താരത്തിന്റെ വാർത്തകൾ തിരയുന്നത് നിരവധി പേരാണ്. ആട് 2-വിലൂടെ സുപരിചതയായ അമേയ മാത്യു കരിക്കിന്റെ ഒരു എപ്പിസോഡിൽ വന്നപ്പോളാണ് ആരാധകർ കൂടിയത്. യുവാക്കളുടെ പ്രിയങ്കരിയായി അമേയ പെട്ടന്ന് തന്നെ മാറി.

അമേയ ചിത്രങ്ങൾ പങ്കുവെക്കുന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിരവധി ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. ഗ്ലാമർസ് ഫോട്ടോഷൂട്ടുകളിലൂടെ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയ താരം ആരാധകർക്ക് മറുപടിയും കൊടുക്കാറുണ്ട്. മോശം കമന്റുകൾ വന്നാലും അതിനു ചുട്ടമറുപടി അമേയ കൊടുക്കും.

ഓരോ ചിത്രത്തിന്റെ കൂടെയും പോസറ്റീവ് ആയ വാചകങ്ങളും താരം ക്യാപ്ഷനിൽ നൽകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഓരോ ഫോട്ടോയും ആരാധകർ ഏറ്റെടുക്കുന്നത്. കറുപ്പാണ് താരത്തിന്റെ ഇഷ്ടനിറമെന്ന് അമേയ കുറിച്ചു.

ആട് 2വിന് പുറമേ ഒരു പഴയ ബോംബുകഥയിലും അമേയ അഭിനയിച്ചിട്ടുണ്ട്. ‘ഒരുപക്ഷെ എന്റെ ഇഷ്ടനിറം കറുപ്പായതു കൊണ്ടാകാം, ലൈഫിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടും എനിക്കിങ്ങനെ ചിരിച്ചുകൊണ്ട് നിൽക്കാൻ പറ്റുന്നത്..’ എന്ന് അമേയ പുതിയ ചിത്രത്തോടൊപ്പം കുറിച്ചു. ഗൗതം സി സുഭാഷ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS
OLDER POSTവാചകത്തിൽ മാത്രമല്ല പാചകത്തിലും റിമി ബഹുകേമി തന്നെ!! റിമി ടോമിയുടെ വീഡിയോ വൈറൽ