ആ വേദന കടിച്ചമർത്തിയാണ് ലുസിഫെറിൽ അഭിനയിച്ചത്..!! കാണീരോർമയിൽ മഞ്ജുവാര്യർ

ആ വേദന കടിച്ചമർത്തിയാണ് ലുസിഫെറിൽ അഭിനയിച്ചത്..!! കാണീരോർമയിൽ മഞ്ജുവാര്യർ

ആരാധകര്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്ന മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. മലയാളത്തിനു പുറമേ താരമിപ്പോള്‍ തമിഴിലേക്കും ചേക്കേറി കഴിഞ്ഞു. ധനുഷ് നായകനായി എത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെ താരം തമിഴ് മക്കളുടേയും ഹൃദയം കീഴടക്കി കഴിഞ്ഞു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ താരത്തിന്റെ അച്ഛനെക്കുറിച്ചുളള ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്.

താരത്തിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കി കൊടുത്ത ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍. ചിത്രത്തില്‍ അഭിനയിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രം താരത്തിന് മലയാള സിനിമയില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചിരുന്നു.

ലൂസിഫറില്‍ അഭിനയിച്ചത് അച്ഛന്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആയിരുന്നുവെന്നും ലൂസിഫറില്‍ അച്ഛന മരിച്ചപ്പോഴുണ്ടായ സീനും ചിതയിലേക്ക് എടുത്ത സീനുമെല്ലാം വളരെ വികാരഭരിതമായി അഭിനയിച്ചു എന്നും മഞ്ജു പറയുന്നു. അച്ഛന്‍ വേര്‍പിരിഞ്ഞ വേദന തന്നില്‍ നിന്ന് പോയിട്ടില്ലെന്നും താരം പറഞ്ഞു.

ലൂസിഫർ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം പ്രതി പൂവന്‍കോഴി ആണ്യ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി തിയേറ്ററില്‍ മുന്നേറുകയാണ്.

CATEGORIES
TAGS

COMMENTS