‘അഭിനയിക്കണമെന്ന് ഒരു ആഗ്രഹവും എനിക്ക് ഉണ്ടായിരുന്നില്ല..’ – മനസ്സ് തുറന്ന് നടി ശാലു മേനോൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി താരമാണ് നടി ശാലു മേനോൻ. സിനിമ-സീരിയൽ രംഗത്ത് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത ശാലു മേനോൻ നൃത്തത്തിലും കഴിവ് തെളിയിച്ച ഒരാളാണ്. ഒരു ഇടവേളയ്ക്ക് ശേഷം സീരിയൽ രംഗത്തിലൂടെ അഭിനയമേഖലയിലേക്ക് തിരിച്ചുവന്ന താരം സ്വന്തമായി ഒരു നൃത്തവിദ്യാലയവും നടത്തി വരുന്നുണ്ട്.
2000-ൽ പുറത്തിറങ്ങിയ കവർ സ്റ്റോറി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം പിന്നീട് ഒരുപാട് ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു. സിനിമയേക്കാൾ സീരിയലുകളിലാണ് താരം കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പത്തരമാറ്റ് എന്ന സീരിയലിലൂടെ സീരിയലിൽ അരങ്ങേറ്റം കുറിച്ചത്.
ശാലു സ്വന്തം യൂട്യൂബ് ചാനലിൽ എങ്ങനെ സിനിമയിലും അഭിനയരംഗത്തും എത്തിയതിനെ പറ്റി ഈ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. ശാലുവിന്റെ വാക്കുകൾ : ‘സിനിമയിൽ അതിനയിക്കണമെന്നോ ഒരു അഭിനയത്രി ആകണമെന്നോ ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. പക്ഷേ എന്റെ അച്ഛന് ഒരു ആഗ്രഹമുണ്ടായിരുന്നു.
‘സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അച്ഛൻ എന്നെ റെഡിയാക്കി സ്‌കൂട്ടറിൽ അച്ഛന്റെ വീട്ടിൽ പോവാണെന്ന് അമ്മയോട് പറഞ്ഞ് പോയി. എന്റെ ധാരണ അച്ഛന്റെ വീടായ അമ്പലപ്പുഴയിൽ പോകുവാണെന്നായിരുന്നു. ആലപ്പുഴയിൽ നമ്മുക്ക് ഒരു അങ്കിളിനെ പോയി കണ്ടിട്ട് നമ്മുക്ക് അച്ഛന്റെ വീട്ടിലേക്ക് പോകാമെന്ന് അച്ഛൻ ഇടയ്ക്ക് വെച്ചുപറഞ്ഞു.
ചെന്നത് നമ്മുടെ എല്ലാം പ്രിയങ്കരനായ സംവിധായകൻ ഫാസിൽ സാറിന്റെ വീട്ടിലാണ്. അങ്ങനെ അച്ഛന് അദ്ദേഹത്തോട് എന്റെ മകളാണ് സിനിമയിൽ എന്തെങ്കിലും ചെറിയ വേഷംകൊടുക്കണമെന്നൊക്കെ പറഞ്ഞു. അദ്ദേഹം നമ്മുക്ക് നോക്കാമെന്ന് പറഞ്ഞു. അങ്ങനെ അവിടെ നിന്ന് സന്തോഷപൂർവം അച്ഛന്റെ വീട്ടിലേക്ക് പോയി. അച്ഛൻ പിന്നീടും ആരെയൊക്കെയോ ഇതുപോലെ അറിയുന്ന ആളുകൾ നമ്പർ ഒക്കെ വിളിച്ച് ഇങ്ങനെ ഈ കാര്യം സൂചിപ്പിക്കുമായിരുന്നു.
ഞാൻ ഈ ഫീൽഡിൽ എത്തുന്നതിന് മുമ്പ് പക്ഷേ അച്ഛൻ മരിച്ചു പോയിരുന്നു. എന്റെ അഭിനയം ഒന്നും കാണാൻ അച്ഛന് പറ്റിയില്ല. പത്തരമാറ്റ് എന്ന സീരിയലിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അത് ഞാൻ കലോത്സവത്തിൽ പങ്കെടുക്കുന്ന സമയത്ത് ലഭിച്ചതാണ്. ആ സീരിയലിലെ പ്രധാനകഥാപാത്രമായ ഒരു യക്ഷിയുടെ റോളിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്..’ ശാലു പറഞ്ഞു.