അനുഷ്‌ക വിവാഹിതയാകുന്നു?? വരനെ തിരിച്ചറിഞ്ഞ ആരാധകർ അമ്പരപ്പിൽ

അനുഷ്‌ക വിവാഹിതയാകുന്നു?? വരനെ തിരിച്ചറിഞ്ഞ ആരാധകർ അമ്പരപ്പിൽ

തെന്നിന്ത്യയുടെ പ്രിയ താരം അനുഷ്‌ക വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. പല തെലുങ്ക് മാധ്യമങ്ങളും ഈ വാര്‍ത്ത ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. പക്ഷേ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിനുശേഷം താരം പ്രഭാസിനെ വിവാഹം ചെയ്യും എന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. പക്ഷേ ഈ വാര്‍ത്ത തികച്ചും തെറ്റാണെന്നും അങ്ങനെ ഒരു നിലപാട് ഇല്ലെന്നും താരം പ്രതികരിച്ചിരുന്നു.

താരത്തിന്റെ വിവാഹവാര്‍ത്ത ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുകയാണ്. പ്രശസ്ത സംവിധായകനായ രാഘവേന്ദ്ര റാവുവിന്റെ മകനായ പ്രകാശാണ് താരത്തെ വിവാഹം ചെയ്യാനിരിക്കുന്ന ആള്‍ എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

അനുഷ്‌കയുടെ തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹമാണിത്. എന്നും ഇഞ്ചി ഇടുപ്പഴകി ഷൂട്ടിങ് ടൈമിലാണ് ഇരുവരും പ്രണയത്തിലായത് എന്നുമാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

CATEGORIES
TAGS

COMMENTS