രാധിക എന്റെ അമ്മയല്ല, ആന്റിയാണ്..!! വരലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തൽ

രാധിക എന്റെ അമ്മയല്ല, ആന്റിയാണ്..!! വരലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തൽ

തമിഴകത്തെ മുന്‍നിര നായികയും ശരത് കുമാറിന്റെ മകളുമായി വരലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തല്‍ സിനിമലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ശരത്കുമാറിന്റെ ആദ്യഭാര്യയായ ഛായ ദേവിയില്‍ രണ്ടു മക്കളുണ്ട് വരലക്ഷ്മി ശരത് കുമാറും പൂജ ശരത്കുമാറും. താരം പിന്നീട് വിവാഹ മോചിതനായ ശേഷം ആണ് രാധികയെ വിവാഹം ചെയ്തത്.

2001ലായിരുന്നു രാധികയെ വിവാഹം ചെയ്തത്. രാധികയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. 2004 ല്‍ ഇരുവര്‍ക്കും ഒരു മകനും ഉണ്ടായി. രാധികയുടെ ആദ്യവിവാഹത്തില്‍ ഒരുമകളുമുണ്ട്. രാധിക തന്റെ അമ്മ അല്ല എന്നാണ് നടി വരലക്ഷ്മി പുതിയതായി പുറത്ത്‌ വിട്ട വെളിപ്പെടുത്തല്‍.

രാധിക ശരത്കുമാറിനെ അമ്മ എന്നല്ല വിളിക്കുന്നതെന്നും ആന്റി എന്നാണ് വിളിക്കുന്നത് എന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി കൊണ്ടിരിക്കുകയാണ്.

തമിഴ് സിനിമ ലോകം ഇതുവരെ കരുതിയിരുന്നത് രാധികയുടെയും ശരത്കുമാറിന്റെയും മകളാണ് വരലക്ഷ്മി എന്നായിരുന്നു. പക്ഷേ പുതിയ വെളിപ്പെടുത്തലുകള്‍ ആരാധകര്‍ക്കിടയില്‍ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

CATEGORIES
TAGS

COMMENTS