‘മൃദുലയ്ക്ക് യുവകൃഷ്ണയുടെ സർപ്രൈസ് വാലൻറ്റൈൻ ഗിഫ്റ്റ്, ക്യൂട്ട് ജോഡി എന്ന് ആരാധകർ..’ – വീഡിയോ വൈറൽ
ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള താരജോഡികളാണ് യുവകൃഷ്ണയും മൃദുല വിജയ്‌യും. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുള്ള ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ ഒരുമിച്ച് എത്തിയിരുന്നു. വിവാഹക്കാര്യം ഇരുവരും ഒരുമിച്ചാണ് തങ്ങളുടെ ആരാധകരെ അറിയിച്ചത്.
വിവാഹം ഈ വർഷം കാണുമെന്നാണ് ഇരുവരും പറഞ്ഞിട്ടുള്ളത്. പ്രണയിക്കുന്നവരുടെ ദിവസമായ വാലൻറ്റൈൻസ് ആവാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രമേയുള്ളൂ. അതിന് മുന്നോടിയായി തന്നെ തന്റെ പ്രിയതമയ്ക്ക് ഒരു സർപ്രൈസ് വാലൻറ്റൈൻ ഗിഫ്റ്റ് നൽകിയിരിക്കുകയാണ് യുവകൃഷ്ണ. മൃദുലയുടെ വീട്ടിൽ സർപ്രൈസ് ആയി ചെന്നാണ് യുവ ഗിഫ്റ്റ് നൽകിയത്.
മൃദുലയുടെ വീട്ടിൽ എത്തുന്നത് തൊട്ടുള്ള കാര്യങ്ങൾ ഷൂട്ട് ചെയ്ത, ആ ഗിഫ്റ്റ് മൃദുലയ്ക്ക് നൽക്കുന്നതൊക്കെ വിഡിയോയിൽ കാണാൻ സാധിക്കും. പിന്നീട് മൃദുല തന്നെ ആ വീഡിയോ തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകർക്കൊപ്പം പങ്കുവച്ചു. ഒരു വലിയ റ്റെഡി ബെയർ ആണ് യുവകൃഷ്ണ മൃദുലയ്ക്ക് സമ്മാനിച്ചത്.
ഇരുവരുടെയും നിരവധി ആരാധകർ വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ‘രണ്ടു മൂന്ന് ദിവസമായി സ്റ്റാർ മാജിക്കിൽ കാണാത്ത വിഷമത്തിൽ ആയിരുന്നു.. ഇപ്പൊ കണ്ടല്ലോ.. സന്തോഷം..’ എന്നാണ് ഒരു ആരാധകൻ കമന്റ് ഇട്ടത്. മൃദുല തിരിച്ച് യുവയ്ക്കും ഒരു കിടിലം ഗിഫ്റ്റ് കൊടുക്കണമെന്നും ആരാധകർ കമന്റ് ഇട്ടിട്ടുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂവിലെ ‘മനു പ്രതാപ്’ എന്ന നായക കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. അതെ പരമ്പരയിലെ നടി രേഖ രതീഷ് വഴിയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നതെന്ന് മുമ്പ് തന്നെ ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ ഭാര്യയിലെ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് മൃദുല.