‘പലചരക്ക് കടയിൽ നിന്ന് ഭാര്യയ്ക്ക് വേണ്ടി ഐസ് കാൻഡി വാങ്ങി നടൻ യാഷ്..’ – സിംപ്ലിസിറ്റി എന്ന് ആരാധകർ

കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ കന്നഡ നടനാണ് യാഷ്. തെന്നിന്ത്യയിൽ മാത്രം അറിയപ്പെട്ടിരുന്ന യാഷിനെ പ്രശാന്ത് നീൽ എന്ന സംവിധായകൻ ഇന്ത്യയിൽ എമ്പാടും അറിയപ്പെടുന്ന ഒരു സൂപ്പർതാരമാക്കി മാറ്റി. കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും അത് ഇന്ത്യയിൽ വമ്പൻ കളക്ഷനാണ് നേടിയത്. ഇനി മൂന്നാം ഭാഗം കൂടി ഇറങ്ങി കഴിഞ്ഞാൽ യാഷ് ഇന്ത്യൻ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തും.

ഇപ്പോഴിതാ യാഷിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കർണാടകയിലെ ഭട്കൽ എന്ന സ്ഥലത്തെ ഒരു പലചരക്ക് കടയിൽ നിന്നും ഒരു സാധാരണക്കാരനെ പോലെ ചോക്ലേറ്റ് വാങ്ങിക്കുന്ന യാഷിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യ രാധികയ്ക്ക് വേണ്ടി ഒരു ചെറിയ കടയിൽ നിന്ന് ഐസ് കാൻഡി വാങ്ങിച്ചുകൊടുക്കുന്ന യാഷിന്റെ സിംപ്ലിസിറ്റി സോഷ്യൽ മീഡിയയും പ്രശംസിച്ചു.

ഈ അടുത്തിടെയാണ് യാഷ് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഭട്‌കലിലെ തന്നെ ചിത്രാപൂർ മഠം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ആ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കടയുടെ മുന്നിൽ ഭാര്യ ഇരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ഇതൊക്കെ യാഷിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നാണ് കടുത്ത ആരാധകർ പറഞ്ഞത്. അവിടെയുള്ള നാട്ടുകാർക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

കന്നടയിൽ സൂപ്പർസ്റ്റാർ ആയിട്ടും യാതൊരു താരജാഡകളും ഇല്ലാത്ത ഒരാളാണ് യാഷ് എന്ന് പലരും പോസ്റ്റുകൾക്ക് താഴെ അഭിപ്രായപ്പെട്ടു. മലയാളിയായ നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി യാഷ് അഭിനയിക്കാൻ പോകുന്നത്. പാൻ ഇന്ത്യ ചിത്രമായിട്ടാണ് ഗീതുവിന്റെ ആ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന് ടൈറ്റിലും മറ്റുവിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.