February 29, 2024

‘നീ ജനിച്ചതിന് ദൈവത്തിന് നന്ദി അറിയിക്കുന്നു!! പ്രിയതമയ്ക്ക് ആശംസകളുമായി കോഹ്ലി..’ – ഫോട്ടോസ് കാണാം

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് വിരാട് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കർ കഴിഞ്ഞാൽ ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്സ്മാൻ എന്ന് ലോകം വിശേഷിപ്പിക്കുന്ന താരമായ വിരാടിന് സച്ചിന്റെ പല റെക്കോർഡുകളും മറികടക്കാൻ കഴിഞ്ഞിട്ടുമുണ്ട്. 33-ക്കാരനായ വിരാട് ഇനിയും 4-5 വർഷത്തോളം ക്രിക്കറ്റ് ലോകത്ത് തുടരുമെന്നാണ് ക്രിക്കറ്റ് ആസ്വാദകർ പ്രതീക്ഷിക്കുന്നത്.

2013-ലാണ് വിരാടും ബോളിവുഡ് സിനിമ നടിയുമായ അനുഷ്ക ശർമ്മയുമായി ഡയറ്റിംഗ് ആരംഭിച്ചത്. നാല് വർഷങ്ങൾക്ക് ശേഷം 2017-ൽ വിരാട് അനുഷ്കയെ വിവാഹം ചെയ്യുകയും ചെയ്തു. 2021-ൽ താരദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. ‘വിരുഷ്ക’ എന്ന പേരിലാണ് ഈ താരദമ്പതികൾ അറിയപ്പെടുന്നത്. വാമിക എന്നാണ് കോഹ്ലിയുടെയും അനുഷ്കയുടെയും കുഞ്ഞിന്റെ പേര്.

വിരാട് ക്രിക്കറ്റ് ലൈഫിനോടൊപ്പവും അനുഷ്ക സിനിമ ലൈഫിനോടൊപ്പവും തന്റെ സ്വകാര്യ ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾ നഷ്ടപ്പെടുത്താറില്ല. ഭാര്യയുടെ 33-ആം ജന്മദിനം ആഘോഷം ആക്കിയിരിക്കുകയാണ് വിരാട്. ഭാര്യയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് വിരാട് ഫോട്ടോസിനൊപ്പം കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

“നീ ജനിച്ചതിന് ദൈവത്തിന് നന്ദി.. നീയില്ലാതെ ഞാൻ എന്തുചെയ്യുമെന്ന് എനിക്കറിയില്ല.. ഉള്ളിലും പുറത്തും നീ ശരിക്കും സുന്ദരിയാണ്.. ചുറ്റുമുള്ള മധുരമുള്ള ആളുകൾക്കൊപ്പം ഒരു നല്ല സായാഹ്നം ആസ്വദിച്ചു..”, വിരാട് ചിത്രത്തോടൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “എന്റെ വാക്കുകളും ഹൃദയവും കവർന്നു..” എന്നാണ് അനുഷ്ക പോസ്റ്റിന് മറുപടി നൽകിയത്. ആരാധകർ ഉൾപ്പടെ നിരവധി പേരാണ് അനുഷ്കയ്ക്ക് ജന്മദിനം ആശംസിച്ചത്.