‘ദുർഗ ദേവിയുടെ ഒമ്പത് അവതാരങ്ങൾ, നവരാത്രി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി വിന്ദുജ വിക്രമൻ..’ – ഫോട്ടോസ് വൈറൽ
സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ആരാധനയുടേയും ഉത്സവമാണ് നവരാത്രി എന്ന് അറിയപ്പെടുന്നത്. ഒമ്പത് രാത്രികളും പത്ത് പകലുകളുമുള്ള ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നു. ഈ ഒമ്പത് ദിനങ്ങളിൽ, ആദ്യ മൂന്ന് ദിവസങ്ങളിൽ പാർവതിയായും പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ ലക്ഷ്മിയായും അവസാന മൂന്ന് ദിവസങ്ങളിൽ സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ നടത്തുന്നത്.
കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ നവരാത്രിയും വിദ്യാരംഭവും വിപുലമായ ആഘോഷത്തോടെ ചടങ്ങുകൾ നടക്കാറുണ്ട്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഈ കൊല്ലം മുമ്പുള്ള വർഷങ്ങളിലെ പോലെ അതി വിപുലമായ ഒരു ആഘോഷങ്ങൾ ഒന്നും തന്നെയില്ല. ദുർഗ്ഗാഷ്ടമി നാളിൽ പൂജവെപ്പും അതുപോലെ തന്നെ വിജയദശമി നാളിൽ വിദ്യാരംഭവും വളരെ ലളിതമായി ഉണ്ടാകും.
നവരാത്രിയുടെ ഐതിഹ്യം മുൻനിർത്തി സീരിയൽ താരം വിന്ദുജ വിക്രമൻ ചെയ്ത പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദുർഗ ദേവിയുടെ ഒമ്പത് അവതാരങ്ങളുടെ ഫോട്ടോഷൂട്ട് താരം ഓരോ ദിവസം ഓരോന്ന് വീതം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ട്. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് വിന്ദുജ.
മഴവിൽ മനോരമയിലെ ‘മായാമോഹിനി’ എന്ന സീരിയലിലാണ് വിന്ദുജാ ആദ്യം അഭിനയിക്കുന്നത്. ഒരിടത്തൊരു രാജകുമാരി എന്ന സൂര്യ ടി.വിയിലെ സൂപ്പർഹിറ്റ് സീരിയലിലാണ് വിന്ദുജാ ഇപ്പോൾ അഭിനയിച്ചുകൊണ്ട് ഇരിക്കുന്നത്. വിന്ദുജ പുതിയ ഫോട്ടോഷൂട്ടിന് മാ ദുർഗയുടെ ഒമ്പത് അവതാരങ്ങൾ എടുത്തത് തന്നെ അധികം ആരും ചെയ്തിട്ടില്ലാത്തതുകൊണ്ട് തന്നെയാണ്.
നവരാത്രിയുടെ ആദ്യ ദിനത്തിൽ ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളായതുകൊണ്ട് പാർവതി ദേവിക്ക് ഷൈൽ എന്നായൊരു പേര് കൂടിയുണ്ട്. സംസ്‌കൃതത്തിൽ ഷൈൽ എന്നാൽ പർവതം എന്നാണ് മലയാളത്തെ അർത്ഥം. രണ്ടാം നാൾ ബ്രഹ്മചാരിണി, മൂന്നാം നാൾ ചന്ദ്രഘണ്ഡാ എന്നിങ്ങനെ ഒമ്പത് ദിവസങ്ങളിലെ രൂപങ്ങളിലാണ് വിന്ദുജ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
ഏഴാം ദിവസമായ ഇന്ന് വരെയുള്ള ചിത്രങ്ങൾ വിന്ദുജാ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി എന്ന ഏഴ് അവതാരങ്ങളിൽ ഇതിനോടകം വിന്ദുജാ ഫോട്ടോസ് പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഇനി മഹാഗൗരി, സിദ്ധിധാത്രി തുടങ്ങിയ രൂപങ്ങൾ മാത്രമേ വിന്ദുജാ പോസ്റ്റ് ചെയ്യാനുള്ളൂ. ഫോട്ടോഗ്രാഫറായ ഉമേഷ് സൃഷ്ഠിയും അതുപോലെ സ്റ്റൈലിസ്റ്റ് ഗീതു സൃഷ്ടിയുമാണ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.