‘ആളെ മനസ്സിലായോ! ചേട്ടച്ഛന്റെ സ്വന്തം മീനാക്ഷി, ഫീനിക്സിൽ അവധിയിൽ നടി വിന്ദുജ മേനോൻ..’ – ചിത്രങ്ങൾ വൈറൽ

ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി വിന്ദുജ മേനോൻ. 1991-ൽ കേരള സ്കൂൾ കലോത്സവത്തിൽ ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട വിന്ദുജ പിന്നീട് ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിലും അഭിനയിച്ചു. മോഹൻലാലിന് ഒപ്പം അടുപ്പിച്ച് പിൻഗാമി, പവിത്രം തുടങ്ങിയ സിനിമകളിൽ വിന്ദുജ തിളങ്ങി.

ഇതിൽ പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം പ്രേക്ഷകർക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്. മോഹൻലാലിന്റെ സഹോദരി ആണെങ്കിലും മകളെ പോലെ വളർത്തുന്ന ആ ചിത്രത്തിന്റെ ക്ലൈമാക്സിലെ ഇരുവരുടെയും പ്രകടനം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു. ചേട്ടച്ഛന്റെ മീനൂട്ടി എന്നാണ് ഇന്നും വിന്ദുജ അറിയപ്പെടുന്നത്. പവിത്രത്തിന് ശേഷം വേറെയും നിരവധി സിനിമകളിൽ വിന്ദുജ അഭിനയിച്ചിട്ടുണ്ട്.

ആക്ഷൻ ഹീറോ ബിജുവിലാണ് വിന്ദുജ അവസാനമായി അഭിനയിച്ചത്. വിവാഹശേഷം വിന്ദുജ ചെയ്ത ഏക ചിത്രവും ഇതാണ്. രാജേഷ് കുമാർ എന്നാണ് വിന്ദുജയുടെ ഭർത്താവിന്റെ പേര്. നേഹ നമ്പ്യാർ എന്നാണ് മകളുടെ പേര്. ടെലിവിഷൻ സീരിയലുകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ചാനൽ ഷോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് വിന്ദുജ എന്നത് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിന്ന് വ്യക്തമാണ്.

ഇപ്പോഴിതാ അമേരിക്കയിലെ അരിസോണയിലുള്ള ഗ്രാൻഡ് കാന്യൻ സന്ദർശിച്ചപ്പോഴുള്ള വിന്ദുജയുടെ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഫീനിക്സിൽ നിന്നുള്ള ചിത്രങ്ങളിൽ പഴയ വിന്ദുജാ തന്നെയാണോ എന്ന് തോന്നിപോകും. വേറെയും പല സ്ഥലങ്ങളിൽ വിന്ദുജ യാത്ര ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഭർത്താവിന് ഒപ്പം മലേഷ്യയിലായിരുന്നു താരം. ഇപ്പോൾ തിരികെ കേരളത്തിലാണ് താമസിക്കുന്നത്.