മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വ്യക്തിത്വമാണ് സന്തോഷ് ജോർജ് കുളങ്ങര. സഞ്ചാരം എന്ന എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഒരുപാട് ആരാധകരും സമൂഹ മാധ്യമങ്ങളിൽ ഇന്നുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ആളുകളും ഏറെയാണ്. അദ്ദേഹം പറയുന്ന കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.
ഇപ്പോഴിതാ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ എതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ വിനായകൻ. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റുകൾ ഇടുന്ന ആളാണ് താരം. മിക്കപ്പോഴും ഒരു ഫോട്ടോ മാത്രമാണ് ഇടാറുള്ളത്. ആളുകൾ ഇത് ഇടാൻ കാരണം എന്താണെന്ന് ഉദ്ദേശിച്ച് തിരയുകയാണ് പതിവ്. പക്ഷേ തവണ ഫോട്ടോയോടൊപ്പം ഒരു കുറിപ്പും വിനായകൻ എഴുതിയിട്ടുണ്ട്.
“ഇദ്ദേഹത്തെ നമ്പരുത്.. യുവതീ യുവാക്കളോട്.. ലോകത്തിൻ്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന) ആളുകളെ നമ്പരുത്. യുവതീ യുവാക്കളേ നിങ്ങൾ നിങ്ങളുടെ സന്തോഷത്തിൻ്റെ ലോകത്തേക്ക് പറന്നു പോകു. ഇദ്ദേഹത്തെ നമ്പരുത്..”, വിനായകൻ കുറിച്ചു.
എന്തുകൊണ്ടാണ് വിനായകൻ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ ഇത്തരമൊരു പോസ്റ്റ് ഇപ്പോഴിട്ടതെന്ന് വ്യക്തമല്ല. പക്ഷേ പോസ്റ്റിന് താഴെ വിനായകന് രൂക്ഷവിമർശനമാണ്. “ക്യാമറയിലൂടെ ലോകത്തെ കാണിച്ച് മനുഷ്യൻ. ശരിയെ ശരിയെന്നും തെറ്റിനെ തെറ്റൊന്നും നമ്മളോട് പറഞ്ഞ മനുഷ്യൻ, സാധാരണപ്പെട്ടവനെ യാത്ര ചെയ്യുവാൻ പഠിപ്പിച്ച മനുഷ്യൻ.. അല്ലാതെ കഞ്ചാവ് അടിച്ച് ലോകം കണ്ട മനുഷ്യനല്ല..”, എന്നായിരുന്നു ഒരാളുടെ മറുപടി.