‘സ്വിമ്മിങ് പൂളിൽ ഫോട്ടോഷൂട്ടുമായി വിമല രാമൻ, കോളേജുകുമാരി ആയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തമിഴ് സിനിമയിലൂടെ അരങ്ങേറി പിന്നീട് മലയാളം, തെലുങ്ക് ഭാഷകളിൽ ധാരാളം സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വിമല രാമൻ. ഓസ്‌ട്രേലിയിൽ ജനിച്ച് വളർന്ന വിമല രാമൻ പോയ്‌ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. സുരേഷ് ഗോപിക്കൊപ്പം ടൈമിൽ അഭിനയിച്ചാണ് താരം മലയാളത്തിലേക്ക് വരുന്നത്.

നസ്രാണി, റോമിയോ, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ് തുടങ്ങിയ സിനിമകളിൽ വിമല രാമൻ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും ഫ്ലോപ്പ് സിനിമകളിൽ അഭിനയിച്ചതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇടയിൽ ഭാഗ്യമില്ലാത്ത നായിക എന്ന് പേരും വീണിരുന്നു. പക്ഷേ 2016-ൽ മോഹൻലാലിനൊപ്പം ഒപ്പത്തിൽ അഭിനയിച്ചതോടെ ആ പേര് മാറുകയും ചെയ്തു.

സിനിമ ഗംഭീരവിജയം നേടിയതോടെ വിമല രാമന്റെ ശക്തമായ ഒരു തിരിച്ചുവരവും മലയാളികൾക്ക് കാണാൻ പറ്റി. 2019-ൽ പുറത്തിറങ്ങിയ ഇരുട്ട് എന്ന തമിഴ് സിനിമയിലാണ് വിമല രാമൻ അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ വിമല രാമൻ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ്. തന്റെ പുതിയ ഫോട്ടോസും വിശേഷങ്ങളും അതിലൂടെ പങ്കുവെക്കാറുണ്ട്.

മഹേഷ് വരുൺ എന്ന ഫോട്ടോഗ്രാഫർ എടുത്ത പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു സ്വിമ്മിങ് പൂളിൽ വച്ചെടുത്തിട്ടുള്ള ചിത്രങ്ങളാണിവ. ഡെയ്സി ഡിസൈൻസാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്. അൽപ്പം ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് താരം ചെയ്തിരിക്കുന്നത്. 39-കാരിയായി വിമല കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS
OLDER POST‘നടി സംവൃതയ്ക്ക് ഒപ്പം അനിയത്തി സഞ്ജുക്ത..’ – ദീപിക പദുക്കോണിനെ പോലെയുണ്ടെന്ന് ആരാധകർ