‘ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്!! ഈ പ്രാവശ്യം തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കും..’ – സംവിധായകൻ വിജി തമ്പി

തൃശ്ശൂരിൽ സുരേഷ് ഗോപി ഈ തവണ ജയിക്കുമെന്ന് സംവിധായകൻ വിജി തമ്പി. “തൃശ്ശൂരുകാർ അദ്ദേഹത്തെ രണ്ട് തവണ കൈയൊഴിഞ്ഞു. അത് അവർക്ക് മാത്രമാണ് നഷ്ടം, മറ്റാർക്കുമല്ല! തൃശ്ശൂരുകാരുടെ നഷ്ടമാണ്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്. ഒന്ന് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, ഇനി മൂന്നാം പ്രാവശ്യം സുരേഷ് ഗോപി അവിടെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടുകൂടി മെമ്പർ ഓഫ് പാർലമെന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് പൂർണമായ ബോധ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും നടൻ എന്നതിൽ ഉപരി, ഇത്രയും വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്ന അല്ലെങ്കിൽ ഒരു വാക്ക് പറഞ്ഞാൽ ആ വാക്ക് വാക്കാണെന്ന് എന്ന് പറയുന്ന അപൂർവം വ്യക്തികളിൽ ഒരാളാണ് സുരേഷ് ഗോപി.

അദ്ദേഹത്തിനെ നായകനാക്കി ഞാൻ എടുത്ത സത്യമേവ ജയതേ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത്, ഒരു ദിവസം ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. അദ്ദേഹം എന്നോട് വീട് വരെ പോയിട്ട് വരട്ടെ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു ആയിക്കോട്ടെ, നാളെ രാവിലെയാണ് ഷൂട്ട് വച്ചിരിക്കുന്നത്. ഏഴ് മണിക്ക് ഷൂട്ട് തുടങ്ങും. അത് കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞ് വീട്ടിലേക്ക് പോയി. പക്ഷേ തല്ലെന്നതെ ഷൂട്ട് രാത്രി വരെ പോകേണ്ടി വന്നിരുന്നു. രാവിലെ താമസിച്ചു തുടങ്ങാം എന്ന രീതിയിലാണ് പിരിഞ്ഞത്. രാവിലെ ആറരയായപ്പോൾ എന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നെ വിളിച്ചു.

സാറേ ചതിച്ചു. സുരേഷ് ഗോപി എത്തിയിട്ടുണ്ട്. ബാക്കി എല്ലാവരെയും ഞാൻ വിളിച്ചു വരുത്തിയിട്ടുണ്ട്. സാർ എത്രയും പെട്ടന്ന് ലൊക്കേഷനിൽ എത്തണമെന്ന് എന്നോട് പറഞ്ഞു. ഞാൻ ലൊക്കേഷനിൽ പെട്ടന്ന് എത്തി. ഏഴ് മണിക്ക് ഷൂട്ട് തുടങ്ങേണ്ട അദ്ദേഹം നാല് മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട് അവിടെ എത്തി ഒരു സോഫയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. കൃത്യനിഷ്ഠ അതൊരു നടൻ ആവശ്യമുള്ള കാര്യമാണ്. ഒരു സൂപ്പർസ്റ്റാർ എന്ന നിലയിൽ എന്നും അദ്ദേഹം അത് പാലിച്ചിട്ടുണ്ട്. നിരവധി ഹീറോസിന്റെ ഒപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.

പലർക്കും ഫോൺ വിളിച്ചാൽ എടുക്കാൻ പോലും ഒരു ബുദ്ധിമുട്ടാണ് തിരിച്ചും വിളിക്കാറില്ല. പക്ഷേ സുരേഷ് എടുത്തില്ലെങ്കിൽ അപ്പോൾ തന്നെ മെസ്സേജ് ഇടും, ഞാൻ തിരക്കാണ്.. തിരിച്ചുവിളിക്കാമെന്ന്..! അത്രയും കൃത്യത പുലർത്തുന്ന ഒരാളാണ് സുരേഷ്. രാഷ്ട്രീയം എന്നാൽ ഒരു ഉപജീവനമാക്കിയിട്ടുള്ളവരാണ് കേരളത്തിലെ പല രാഷ്‌ടീയക്കാരും. അതിൽ നിന്നും വളരെ വ്യത്യസ്തനാണ് സുരേഷ്. തൃശ്ശൂരിലെ ശക്തൻ മാർക്കറ്റ് നന്നാക്കുമെന്ന് അദ്ദേഹം പറഞ്ഞു, സ്വന്തം കാഷ് എടുത്ത് അദ്ദേഹം അത് നന്നാക്കി. അദ്ദേഹം നല്ലയൊരു സാമൂഹിക പ്രവർത്തകനാണ്..”, വിജി തമ്പി പറഞ്ഞു.